ബസില്‍ യുവതിയോട് മോശം പെരുമാറ്റം; യുവാവ് കസ്റ്റഡിയിൽവെഞ്ഞാറമൂട്: ബസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂവാര്‍ സ്വദേശി രവിശങ്കറാണ് (25) വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലായത്.
റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂവിന് വന്ന് മടങ്ങുകയായിരുന്ന യുവതി സഞ്ചരിച്ചിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ സീറ്റൊഴിഞ്ഞ് കിടന്നിട്ടും യുവതിയുടെ സമീപത്ത് വന്നിരിക്കുകയും യാത്രക്കിടെ ദേഹത്ത് സ്പര്‍ശിക്കുകയും അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തു.
ബസ് വെഞ്ഞാറമൂട് ഡിപ്പോയിലെത്തിയപ്പോള്‍ യുവതി കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ ബസ് നിര്‍ത്തിയിട്ടശേഷം ഡിപ്പോ അധികൃതരെ അറിയിക്കുകയുമുണ്ടായി. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് യാത്രക്കാരിയില്‍നിന്ന് പരാതി വാങ്ങിയശേഷം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.