തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. വയലിക്കട എള്ളുവിള ലെയിനിൽ ബിജുവിനെ (കുട്ടൻ) കൊലപ്പെടുത്തിയ കേസിലാണ് വട്ടിയൂർക്കാവ് വയിലിക്കട പാപ്പാട് വികാസ് നഗറിൽ ഹൗസ് നമ്പർ 8ൽ ബാബുക്കുട്ടൻ (കൃഷ്ണ ചന്ദ്രൻ), വട്ടിയൂർക്കാവ് പാപ്പാട് തേജസ് നഗറിൽ ഹൗസ് നമ്പർ 46 സന്ധ്യഭവനിൽ വിനോദ് (കുട്ടപ്പൻ), വട്ടിയൂർക്കാവ് പാപ്പാട് പി.ആർ. 65ൽ അന്താൾ വീട്ടിൽ പ്രകാശ് എന്നിവരെ കുറ്റക്കാരായി അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്.
2009 ഫെബ്രുവരി 25നാണ് കുലശേഖരം ക്ഷേത്രത്തിൽ ഉത്സവം കണ്ട് മടങ്ങിവന്ന ബിജുവിനെ മൂവരും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കാരണം. മുൻ പേരൂർക്കട സി.ഐ ആയിരുന്ന കെ. അശോകൻ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ േപ്രാസിക്യൂഷനുവേണ്ടി ജില്ല പ്രോസിക്യൂട്ടർ എ.എ. ഹക്കിം, അഡീഷനൽ പ്രോസിക്യൂട്ടർ പ്രവീൺകുമാർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.