ചൂട്ടക്കടവ്​ റോഡിലെ അപകടക്കുഴി അടച്ചു

മാനന്തവാടി: ചൂട്ടക്കടവ്​ റോഡിൽ അപകടക്കെണിയൊരുക്കിയ കുഴി അടച്ചു. മാനന്തവാടി തവിഞ്ഞാൽ റോഡിൽ ചൂട്ടക്കടവിലെ നേരിയ വളവിലായിരുന്നു മാസങ്ങൾക്ക്​ മുമ്പ് കുഴി രൂപപ്പെട്ടത്​. മഴപെയ്യാൻ തുടങ്ങിയതോടെ ഈ കുഴിയിൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും വീഴുന്നത് പതിവായി. മാധ്യമങ്ങൾ വാർത്ത നൽകിയതോടെയാണ്​ വിഷയം ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്ത് അധികൃതർ കുഴികൾ അടയ്ക്കാൻ തയാറായത്​. രണ്ടുകോടി രൂപ ചെലവിൽ രണ്ടുവർഷം മുമ്പ് ടാറിങ്​ പ്രവൃത്തികൾ പൂർത്തീകരിച്ച റോഡാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.