താപ്പാനക്ക് നേരെ കാട്ടാനയുടെ ആക്രമണം

ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ഭാരം, ആറാട്ടുപാറ ഭാഗങ്ങളിലായി രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കൊലയാളി ആനയെ കണ്ടെത്തി പിടികൂടാനുള്ള ദൗത്യത്തിനായി നിയോഗിച്ച താപ്പാനകളിലൊന്നിനുനേരെ കാട്ടാനയുടെ ആക്രമണം. ഭാരതീയ നഗർ ഭാഗത്ത് തളച്ചിട്ട വിജയ് എന്ന താപ്പാനയെയാണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മുതുമല കടുവ സങ്കേതം തൊപ്പക്കാട് ആന ക്യാമ്പിലെ ശ്രീനിവാസൻ,വിജയ്, ജയശങ്കർ,കൃഷ്ണൻ എന്നീ നാലു താപ്പാനകളെയാണ് കൊലയാളി ആനയെ കണ്ടെത്തി പിടികൂടാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വനമേഖലയിൽ തിരച്ചിൽ നടത്തിവരുകയാണ്. GDR VIJAY:കാട്ടാനയുടെ ആക്രമണത്തിനിരയായ താപ്പാനയെ ആറാട്ടുപാറ ഭാഗത്ത് തീറ്റക്കായി വിട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.