സിൽവർ ക്ലൗഡ് തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു

ഗൂഡല്ലൂർ: കൃത്യമായി വേതനം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി പണിമുടക്ക് നടത്തിയിരുന്ന മേലെ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികൾ തിങ്കളാഴ്ച മുതൽ പണിക്കിറങ്ങും. ശനിയാഴ്ച റോഡ് ഉപരോധം നടത്താനിരുന്നതിനെ തുടർന്ന് തഹസിൽദാർ സിദ്ധരാജ്, ഡിവൈ.എസ്.പി കുമാർ, മാനേജ്മൻെറ് പ്രതിനിധികളും പ്ലാന്റേഷൻ ലേബർ ഓർഗനൈസേഷൻ യൂനിയൻ നേതാക്കളുമായി താലൂക്ക് ഓഫിസിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തിങ്കളാഴ്ച മുതൽ ജോലിക്ക് പോകാൻ തൊഴിലാളികൾ തീരുമാനിച്ചത്. ബുധനാഴ്ചക്കുള്ളിൽ കൂലി വിതരണം ചെയ്യും എന്നാണ് മാനേജ്മൻെറ് അറിയിച്ചത്. അല്ലാത്തപക്ഷം വ്യാഴാഴ്ച റോഡ് ഉപരോധ സമരങ്ങൾ നടത്തുമെന്ന് യൂനിയൻ നേതാക്കളായ എ. മുഹമ്മദ്ഗനി, എ.എം. ഗുണശേഖരൻ എന്നിവർ അറിയിച്ചു. രാജു, ഹുസൈൻ, രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.