വ്യാപാരി സംഘം യോഗം

ഗൂഡല്ലൂർ: ഗൂഡല്ലൂർ വ്യാപാരി സംഘത്തിന്റെ യോഗം വ്യാപാരി ഭവനിൽ നടന്നു. സംഘം പ്രസിഡന്റ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ സിറ്റി മർച്ചന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് കാസിം, ചേംബർ ഓഫ് കോമേഴ്‌സ് ജില്ല ചെയർമാൻ എം. പരമേശ്വരൻ, സംസ്ഥാന പ്രസിഡന്റ് എ.എം. വിക്രമരാജ എന്നിവരും പങ്കെടുത്തു. വ്യാപാരികളുടെ താൽപര്യങ്ങൾ എപ്പോഴും സംരക്ഷിക്കപ്പെടുമെന്നും വ്യാപാരികളുടെ ഐക്യമാണ് പ്രധാനമെന്നും കച്ചവടക്കാരുടെ പ്രശ്‌നങ്ങളിൽ വിലപേശൽ സഹായകമാകുമെന്നും വിക്രമരാജ പറഞ്ഞു. ഗൂഡല്ലൂർ വ്യാപാരി സംഘം സെക്രട്ടറി സമ്പദ് കുമാർ സ്വാഗതവും ട്രഷറർ ഷൈജു നന്ദിയും പറഞ്ഞു. GDR GASN: ഗൂഡല്ലൂർ വ്യാപാരി ഭവനിൽ നടന്ന വ്യാപാരി സംഘം യോഗത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.