പന്തല്ലൂർ ടൗണിൽ ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്നു

ഗൂഡല്ലൂർ: നെല്ലിയാളം നഗരസഭയുടെ ആസ്ഥാനമായ പന്തല്ലൂർ ടൗണിൽ ഓവുചാൽ നിർമാണം പുരോഗമിക്കുന്നു. നഗരസഭയായി ഉയർത്തി പതിറ്റാണ്ടുകൾ ആയിട്ടും നഗരത്തിന്റേതായ വികസനങ്ങൾ ഇല്ലാതെയാണ് ഇതുവരെ ടൗൺ നിലനിന്നിരുന്നത്. ടൗണിലെ പ്രധാന റോഡിൽ മഴക്കാലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി കടകളിലേക്കും വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഓവുചാൽ നിർമാണം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ 39.20 ലക്ഷം രൂപയിൽ പ്രധാന റോഡ് ഭാഗത്ത് ഓവുചാൽ നിർമ്മാണം നടന്നു വരികയാണ്. ഇതോടെ വ്യാപാരികൾ അടക്കമുള്ളവർ ആശ്വാസത്തിലാണ്. നിർമാണ പ്രവൃത്തികൾ നഗരസഭ കമീഷണർ അബ്ദുൽ ഹാരിസ് പരിശോധിച്ചു. GDR PLR: പന്തല്ലൂർ ടൗണിൽ നടന്നുവരുന്ന ഓവുചാൽ നിർമാണപ്രവൃത്തി കമീഷണർ അബ്ദുൽ ഹാരിസ് പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.