ഗൂഡല്ലൂർ ഭൂപ്രശ്നം ഉടൻ പരിഹരിക്കും -മന്ത്രി കെ. രാമചന്ദ്രൻ

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ സെക്​ഷൻ 17 വിഭാഗത്തിൽപെട്ട ഭൂമി സംബന്ധമായ പ്രശ്നം പരിഹരിക്കാനുള്ള നടപടി ആരംഭിച്ചതായി വനംമന്ത്രി കെ. രാമചന്ദ്രൻ അറിയിച്ചു. ജന്മിത്ത നിരോധന നിയമപ്രകാരം ഗൂഡല്ലൂർ മേഖലയിലെ 80,087 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. ലാൻഡ് സെറ്റിൽമൻെറ് നടപടിയുടെ ഭാഗമായി 45,010 ഏക്കർ ഭൂമിക്ക് പരിഹാരം കണ്ടിരുന്നു. ബാക്കിയുള്ള 34,098 ഏക്കർ ഭൂമിയാണ് സെക്​ഷൻ 17 വിഭാഗത്തിൽപെടുത്തി പരിഹാരം കാണാതെയ​ുള്ള​െതന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഭാഗത്തിൽ 26,823 ഏക്കർ ഭൂമി 11 സ്വകാര്യ വൻകിട തോട്ടങ്ങളുടെ കൈവശമാണുള്ളത്. 8162.79 ഏക്കർ 82 ചെറുകിട തോട്ടങ്ങളുടെ ഉടമസ്ഥതയിലുമാണുള്ളത്. സെക്​ഷൻ 17 വിഭാഗത്തിൽ 10,608 കുടുംബങ്ങൾ വീട് കെട്ടി മറ്റും താമസിച്ചുവരുന്നുണ്ട്. 288.63 ഏക്കർ ഭൂമി അനധികൃത കൈയേറ്റമാണ്. 4866 ഏക്കറിൽ കൃഷിയുണ്ട്​. വാണിജ്യ ആവശ്യത്തിനായി 6.38 ഏക്കർ കൈവശപ്പെടുത്തിയിട്ടുണ്ട്. ഭൂപ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഉചിത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.