മാനിറച്ചിയുമായി യുവാക്കൾ പിടിയില്‍

സുൽത്താൻ ബത്തേരി: കുറിച്ചാട് റേഞ്ചിലെ വടക്കനാടിനടുത്ത് പണയമ്പത്ത് മാനിറച്ചിയുമായി മൂന്നു പേര്‍ വനംവകുപ്പി​ൻെറ പിടിയില്‍. പണയമ്പം സ്വദേശി ജിജോ ജോര്‍ജ് (32), പണയമ്പം കോളനിയിലെ സത്യന്‍ (31), സുധീഷ് (കണ്ണന്‍ - 29) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. ജിജോ ജോര്‍ജില്‍നിന്നുമാണ് മാനിറച്ചി ആദ്യം കണ്ടെടുത്തത്. ഇയാള്‍ സഞ്ചരിച്ച കാറും വനംവകുപ്പ് പിടികൂടി. തുടര്‍ന്ന് മറ്റ് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തിങ്കളാഴ്​ച രാത്രിയിലാണ് പ്രതികൾ വലയിലാകുന്നത്. മാനി​ൻെറ തലയടക്കം നാല് കിലോയോളം ഇറച്ചിയാണ് പരിശോധനയില്‍ കണ്ടെടുത്തത്. വേട്ടനായ്ക്കളെ ഉപയോഗിച്ച് മാനിനെ വേട്ടയാടി ഇറച്ചിയാക്കി വില്‍പന നടത്തുകയാണ് പിടിയിലായവരുടെ ഉദ്ദേശ്യമെന്നാണ് വനംവകുപ്പ് പറയുന്നത്. സുൽത്താൻ ബത്തേരി റേഞ്ച് ഓഫിസര്‍ എസ്. രഞ്​ജിത്ത്, കുപ്പാടി ഫോറസ്​റ്റ്​ സ്‌റ്റേഷന്‍ ഗ്രേഡ് ഫോറസ്​റ്റര്‍ എസ്. സത്യനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. photo: മാനിറച്ചിയുമായി പിടിയിലായവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.