പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ വിപുല പദ്ധതികളുമായി ഡി.ടി.പി.സി മാനന്തവാടി: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടത്തിലെ വിനോദ സഞ്ചാര മേഖലയിൽ കൈവെച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി). അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന പ്രിയദർശിനിയെ കരകയറ്റാൻ ഡി.ടി.പി.സിയാണ് മുൻകൈയെടുത്ത് രംഗെത്തത്തിയത്. പ്രളയത്തിൽ തകർന്ന ജില്ലയെ സാമ്പത്തിക ഉയർച്ചയിലേക്ക് നയിക്കാൻ വിനോദസഞ്ചാര മേഖലക്കെ കഴിയൂ എന്ന തിരിച്ചറിവിലാണ് പുതിയ സംരംഭത്തിന് ഡി.ടി.പി.സി തുടക്കമിട്ടിരിക്കുന്നത്. 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിൻെറ മുഴുവൻ പ്രകൃതി രമണീയതയും ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 400 ഏക്കറിൽ പ്രകൃതി രമണീയമായി കിടക്കുന്ന തോട്ടത്തിൻെറ ഭംഗി ആസ്വദിക്കാനായി പ്ലാേൻറഷൻ ടൂർ, തേയില ഏങ്ങനെ ചായപ്പൊടിയാക്കി മാറ്റുന്നു എന്നുള്ളതും പല തരത്തിലുള്ള ചായകൾ രുചിച്ച് നോക്കാനുമുള്ള ഫാക്ടറി ടൂർ, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രക്കിങ്, തേയിലത്തോട്ടങ്ങളിലൂടെയുള്ള സൈക്ലിങ് എന്നിവയെല്ലാമാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യത്തിനായി വിപുല സൗകര്യങ്ങളോടു കൂടിയ ടീ കൗണ്ടിയും സജ്ജീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ടൻെറ് അടിച്ച് താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും. പ്രകൃതിയുമായി ഇണങ്ങിയുള്ള വിനോദസഞ്ചാരമാണ് പദ്ധതി കൊണ്ട് ഡി.ടി.പി.സി ഉദ്ദേശിക്കുന്നത്. കണ്ണൂർ എയർപോർട്ടിന് ഏറ്റവും അടുത്ത വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഇതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി പ്രിയദർശിനി എസ്റ്റേറ്റ് മാറുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർ. capW പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.