സുൽത്താൻ ബത്തേരി: ഗവ. താലൂക്ക് ആശുപത്രി ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ മുസ്ലിം യൂത്ത് ലീഗ് താലൂക്ക് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. അസംപ്ഷൻ ജങ്ഷനിൽനിന്ന് തുടങ്ങിയ പ്രതിഷേധം ആശുപത്രിക്കു മുന്നിൽ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുക, ഡയാലിസിസ്, എക്സ്റേ, ബ്ലഡ് ബാങ്ക്, മോർച്ചറി കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന വളപ്പിലെ ചളിക്കുളമായ ലിങ്ക് റോഡ് നവീകരിക്കുക, രണ്ടു വർഷത്തോളമായി മുടങ്ങിയ ഗൈനക്കോളജി വിഭാഗത്തിലെ ലാപ്രോസ് സ്കോപ്പി പ്രവർത്തനയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സമദ് കണ്ണിയൻ, പി.പി. അയ്യൂബ്, എം.എ. അസൈനാർ, ഷബീർ അഹമ്മദ്, സി.കെ. ഹാരിഫ്, ആരിഫ് തണലോട്ട്, ഇബ്രാഹിം തൈതൊടി, കണ്ണിയൻ അഹമ്മദ് കുട്ടി, റിയാസ് കല്ലുവയൽ എന്നിവർ സംസാരിച്ചു. THUWDL7 യൂത്ത് ലീഗ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മാർച്ച് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.