കുരങ്ങനെ പെരുമ്പാമ്പ് പിടികൂടി

വൈത്തിരി: പിടികൂടിയ കുരങ്ങനെ നീരൊഴ​ുക്കിനിടെ അകത്താക്കാനാകാതെ പെരുമ്പാമ്പ്​. രക്ഷപ്പെടാൻ സകല ശ്രമവും നടത്തിയിട്ടും ഒടുവിൽ പെരുമ്പാമ്പി​ൻെറ വരിഞ്ഞുമുറുക്കലിൽ ജീവൻ നഷ്​ടമായി കുരങ്ങും. പഴയ വൈത്തിരി ചാരിറ്റി കോൺവൻെറിന്​ സമീപത്തെ തോട്ടിലാണ്​ കുരങ്ങനെ പിടികൂടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. കുരങ്ങിനെ വിഴുങ്ങാനായി​െല്ലങ്കിലും ചത്തുപോയി. പിന്നീട് പാമ്പ് നീർനായെ പിടിച്ചുതിന്നു വിശപ്പടക്കി. വനം വകുപ്പുദ്യോഗസ്ഥർ സ്​ഥലത്തെത്തി പാമ്പിനെയും ചത്ത കുരങ്ങിനെയും കൊണ്ടുപോയി. ------------------- പൂക്കോടുകുന്ന് കോളനിയിൽ വീടുകളായി; കുടിവെള്ളവും വൈത്തിരി: ചോർന്നൊലിക്കുന്നതും പൂർത്തീകരിക്കാത്തതുമായ വീടുകൾ ഇനി പൂക്കോടുകുന്നിലില്ല. പൂർത്തീകരിക്കാത്ത വീടുകളും ഭാഗികമായി നിർമിച്ചവയും പണി പൂർത്തീകരിച്ച്​ കോളനിയിലേക്കെത്തുന്നവർക്കു കൈമാറി. ചോർന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തി. വെള്ളവും റോഡുമില്ലാത്തതി​ൻെറ പേരിൽ പൂക്കോടുകുന്നിൽനിന്ന്​ താമസം മാറിയവർ എത്തിത്തുടങ്ങി. രൂക്ഷമായിരുന്ന കുടിവെള്ള പ്രശ്നവും തീർന്നു. പുതിയ കുടിവെള്ള പദ്ധതി വന്നതോടെ കുന്നിലെ എല്ലാ വീടുകളിലും വെള്ളം ലഭിച്ചു തുടങ്ങി. വൈദ്യുതി ഇല്ലാത്ത വീടുകളിൽ വൈദ്യുതിയും എത്തി. കോളനിയിലേക്ക് റോഡ് പണിയുന്നതിനായി 35 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിക്കുമെന്ന് മെംബർ എൻ.സി. പ്രസാദ്​ ​പ്രഖ്യാപിച്ചു. ഉത്സവാന്തരീക്ഷത്തിൽ പൂക്കോടുകുന്നിൽ നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.വി. വിജേഷ് പുതുതായി പണികഴിപ്പിച്ച 20 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. കുടിവെള്ള പദ്ധതി ഉദ്​ഘാടനം പൊഴുതന ഗ്രാമപഞ്ചായത് പ്രസിഡൻറ്​ അനസ് റോസ്‌ന സ്​റ്റെഫി നിർവഹിച്ചു. ജില്ല ഐ.ടി.ഡി.പി ഓഫിസർ എം.സി. ചെറിയാൻ, ജില്ല പഞ്ചായത്ത് മെംബർ എൻ.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ വി. ഉഷാകുമാരി, എൽസി ജോർജ്​, വൈത്തിരി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ കെ.കെ. തോമസ്, എൻ.ഒ. ദേവസ്സി, ഒ. ജിനീഷ, മെംബർ വത്സല സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ. ഇന്ദിര എന്നിവർ സംസാരിച്ചു. മണി മീൻചാൽ സ്വാഗതവും രജനീകാന്ത് നന്ദിയും പറഞ്ഞു. പൂക്കോടുകുന്നിലെ വീടുകളുടെ ശോച്യാവസ്ഥയും കുടിവെള്ള പ്രശ്നങ്ങളും 'മാധ്യമം' ആണ്​ പുറത്തെത്തിച്ചത്​. പൊഴുതന, ചെമ്പട്ടി, ശ്രീപുരം എന്നിവിടങ്ങളിൽനിന്നുള്ള ആദിവാസി കുടുംബങ്ങളാണ് പുതുതായി പൂക്കോടുകുന്നിലേക്കു താമസം മാറുന്നത്. പൂക്കോടുകുന്നിലെ വീടുകളുടെ പണികൾക്ക് നേരത്തെ അനുവദിച്ചതിനു പുറമെ വീണ്ടും തുക പാസാക്കിയാണ് പണി പൂർത്തീകരിച്ചത്. THUWDL11 പൂക്കോടുകുന്നിൽ പണികഴിപ്പിച്ച വീടുകളുടെ താക്കോൽദാനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.വി. വിജേഷ് നിർവഹിക്കുന്നു --------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.