ഗൂഡല്ലൂർ: ശമ്പളവും കൂലിയും നൽകണമെന്നാവശ്യപ്പെട്ട് മേലേ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റ് . പ്ലാേൻറഷൻ ലേബർ അസോസിയേഷൻ യൂനിയൻ (എ.ഐ.ടി.യു.സി) പ്രസിഡൻറ് എ.എം. ഗുണശേഖരൻ ഉദ്ഘാടനംചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികളും ജീവനക്കാരുമാണ് എസ്റ്റേറ്റ് പ്രവേശന കവാടത്തിനു മുന്നിൽ വ്യാഴാഴ്ച സമരം നടത്തിയത്. ആറുമാസമായി സ്ഥിരം ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം നൽകിയിട്ട്. താൽക്കാലിക തൊഴിലാളികൾക്ക് 17 ആഴ്ചയായി കൂലി നൽകിയിട്ടില്ല. നവംബർ 30നു കുന്നൂറിൽ അസി. ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ മാനേജ്മൻെറ് പ്രതിനിധികളും യൂനിയൻ നേതാക്കളും തമ്മിൽ ചർച്ച നടത്താമെന്ന തീരുമാനത്തിലും ശനിയാഴ്ച രണ്ടാഴ്ചത്തെ കൂലിയും ഒരുമാസത്തെ ശമ്പളവും നൽകാമെന്ന ഉറപ്പിലും സമരം പിൻവലിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ഭോജരാജൻ, ശാഖഭാരവാഹികളായ ഹുസൈൻ മുഹമ്മദ്, രവിചന്ദ്രൻ, ഉണ്ണി, ഡേവിഡ്, പാർവതി, വേലുമണി, പാൾരാജ്, ദുരൈ പാണ്ഡ്യൻ, രാജ, മുരുകേശൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.