ATTN: ഈ ഫയലിലെ റോഡ് വാർത്തകൾ പാക്കേജാക്കി p4 ലീഡാക്കി നൽകുക.... റോഡ് പണി ഇഴയുന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് മാനന്തവാടി: ടെൻഡർ നടപടികൾ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ് ആരംഭിച്ച റോഡ് പണി ഇഴയുന്നു. ഇതോടെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ 44-ാം മൈൽ മക്കിമല റോഡും പുതിയിടം റോഡിന്‍റെ പണിയുമാണ് മുടന്തുന്നത്. മഴക്ക് മുമ്പ് റോഡ് പണി പൂർത്തിയാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനപ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലെ ഈ രണ്ട് റോഡുകളും തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. കാൽ നടയാത്ര പോലും ദുഷ്കരമാണ്. ഇത്തരമൊരു അവസ്ഥയിൽ ഒ.ആർ. കേളു എം.എൽ.എ മുൻ കൈയെടുത്ത് റീബിൽഡ് കേരളയിൽപെടുത്തി രണ്ട് റോഡിനും ഫണ്ട് വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു. മൂന്ന് കലുങ്കുകളുടെ പണി പൂർത്തീകരിക്കുകയും ഒരു കലുങ്ക് പാതിവഴിയിലുമാക്കിയതല്ലാതെ റോഡിന്‍റെ മറ്റു പണികളൊന്നും മാസങ്ങൾ കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. റോഡ് തകർന്നതിനാൽ മക്കിമലയിലേക്കുള്ള ഏക സ്വകാര്യ ബസ് സർവിസ് നിർത്തുന്ന സ്ഥിതിയിലാണുള്ളത്. മഴക്ക് മുമ്പ് റോഡ് പണി നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൈജി തോമസ്, ജോസ് കൈനിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് പാറയ്ക്കൽ, പി.എസ്. മുരുകേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. WEDWDL1 നിർമാണം പാതിവഴിയിലായ മക്കിമല റോഡിലെ കൽവർട്ട് മൂന്നു വർഷമായിട്ടും മുക്കിൽപ്പീടിക-തട്ടികപ്പാലം റോഡ് നിർമാണം തുടങ്ങിയില്ല കരാറുകാരനെതിരെ നടപടി വേണമെന്നാവശ്യം മേപ്പാടി: 2018-19 വർഷത്തിൽ ടെൻഡർ ചെയ്ത മുക്കിൽപ്പീടിക -തട്ടികപ്പാലം റോഡ് പ്രവൃത്തി എഗ്രിമൻെറ് വെച്ച് മൂന്നു വർഷം പിന്നിട്ടിട്ടും നടത്താതെ കരാറുകാരൻ ഉഴപ്പുന്നെന്ന് ആക്ഷേപം. മുക്കിൽപ്പീടികയിൽനിന്ന് തട്ടികപ്പാലത്തേക്കുള്ള 600 മീറ്റർ ടാറിങ് പ്രവൃത്തിയാണ് കരാർ നൽകിയത്. ജില്ല പഞ്ചായത്ത് പദ്ധതി ഫണ്ട് 22 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പരാതികൾ ഉയർന്നതിനെത്തുടർന്ന് മാസങ്ങൾക്ക് മുമ്പ് രണ്ട് ലോഡ് മെറ്റൽ റോഡിൽ കൊണ്ടുവന്നിറക്കിയിട്ടതാണ്. പിന്നീട് കരാറുകാരൻ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് പൂർണമായും തകർന്നിട്ട് വർഷങ്ങളായി. ഓട്ടോ റിക്ഷ പോലും വിളിച്ചാൽ ഇവിടേക്ക് വരാതായി. മൂപ്പൈനാട് പഞ്ചായത്ത് 16ാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നൂറു കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡുകൂടിയാണിത്. വർഷങ്ങളായി പാടെ തകർന്നു കിടന്നിരുന്ന റോഡിന് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ ജനങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ, മീനങ്ങാടി സ്വദേശിയായ കരാറുകാരന്റെ അനാസ്ഥ നാട്ടുകാർക്ക് വിനയായി. 600 മീറ്റർ ദൂരത്തിനപ്പുറത്ത് ഡ്രെയിനേജ് നിർമിക്കാനെന്നു പറഞ്ഞ് റോഡിന്‍റെ ഒരു വശത്ത് സ്വകാര്യ വ്യക്തിയുടെ മതിലിനോട് ചേർന്ന് വലിയ കിടങ്ങ് കുഴിക്കുകയും ചെയ്തിട്ട് മാസങ്ങളായി. അവരുടെ മതിൽ ഏതുനേരവും തകർന്നു വീണേക്കാമെന്ന നിലയിലുമാണ്. അങ്ങനെ സംഭവിച്ചാൽ ഇവരുടെ വീടും തകർച്ച ഭീഷണിയിലാകും. 100 മീറ്ററോളം നീളത്തിൽ ഓവുചാലിനുവേണ്ടി കുഴിച്ചെടുത്ത മണ്ണും കരാറുകാരൻ വിൽപന നടത്തിയതായും നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്‍റെ അധീനതയിൽ വരുന്ന റോഡിന് ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ലാപ്സാകാനിടയുള്ളതിനാൽ പഞ്ചായത്തധികൃതർ അടിയന്തരമായി ഇടപെട്ട് സമ്മർദം ചെലുത്തി പ്രവൃത്തി നടത്തിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. WEDWDL2 തകർന്ന മുക്കിൽപ്പീടിക-തട്ടികപ്പാലം റോഡ് WEDWDL3 റോഡിനരികിലെ സ്വകാര്യവ്യക്തിയുടെ മതിലിനു ചുവട്ടിൽനിന്ന് മണ്ണ് നീക്കംചെയ്ത നിലയിൽ കാര്യമ്പാടി-കേണിച്ചിറ റോഡ് നവീകരണം വൈകുന്നു മീനങ്ങാടി: കാര്യമ്പാടിയിൽനിന്നും കേണിച്ചിറയിൽ എളുപ്പത്തിൽ എത്തിപ്പെടാൻ സഹായിക്കുന്ന റോഡ്, നവീകരണം കാത്തുകിടക്കുന്നു. നിരവധി സ്വകാര്യബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ടെങ്കിലും റോഡ് അവഗണനയിൽത്തന്നെയാണ്. കാര്യമ്പാടിനിന്നും പുതൂർ, അരിമുള, താഴമുണ്ട, എ.കെ.ജി, പത്തിൽപീടിക പിന്നിട്ടാണ് റോഡ് കേണിച്ചിറ തിയറ്റർ കവലയിൽ എത്തുന്നത്. ഏകദേശം എട്ട് കിലോമീറ്റർ ആണ് ദൂരം. വീതിയില്ലായ്മയാണ് വലിയ പ്രശ്നം. ടാർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞതിനാൽ പലയിടത്തും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. അടുത്തിടെ കാര്യമ്പാടി ഭാഗത്ത് കുഴിയടക്കൽ നടന്നിരുന്നു. റോഡ് പുതുക്കിപ്പണിതാലേ വാഹനഗതാഗതം സുഗമമാകൂ. അതിനുള്ള ഒരുക്കം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ നിർമാണം തുടങ്ങുമെന്നതിൽ ഒരു നിശ്ചയവുമില്ല. WEDWDL4 കാര്യമ്പാടി-കേണിച്ചിറ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.