*പ്രതിഷേധവുമായി പഞ്ചായത്ത് മാനന്തവാടി: അനധികൃതമായി മണ്ണെടുത്തെന്നാരോപിച്ച് റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും പിടിച്ചെടുത്ത് റവന്യൂ വകുപ്പ്. പ്രതിഷേധവുമായി പഞ്ചായത്ത്. ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ സെന്‍ട്രല്‍ എക്‌സൈസ് ഇടിക്കര പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിന് ഇടയിലാണ് തവിഞ്ഞാല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വാടകക്കെടുത്ത ടിപ്പറും മണ്ണുമാന്തി യന്ത്രവും റവന്യൂ വകുപ്പ് ഏപ്രില്‍ 28ന് പിടികൂടിയത്. മതിയായ അനുമതിയില്ലാതെ മണ്ണെടുത്തതിനാണ് നടപടിയെന്ന് റവന്യൂ വകുപ്പ് പറയുന്നു. എന്നാല്‍, ഒരു പ്രദേശത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിച്ചതെന്നും പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളില്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന് വന്‍രീതിയില്‍ കുന്നുകള്‍ ഒന്നാകെ ഇടിച്ച് നിരത്തി മണ്ണ് എടുത്തുകൊണ്ടുപോകുന്നത് തടയാതെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാകുന്ന റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്ന റവന്യൂ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എല്ലാവര്‍ക്കും ഒരു നീതിയാണ് നടപ്പാക്കേണ്ടതെന്നും കാലവര്‍ഷം എത്തുന്നതിന് മുമ്പ് റോഡിന്റെ പണി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസര്‍ തണ്ണീര്‍തടമല്ലെന്നും പരിസ്ഥിതി ലോലമല്ലെന്നും സാക്ഷ്യപ്പെടുത്തിയതും വീട് നിര്‍മാണത്തിന് അനുമതി നല്‍കിയതുമായ സ്ഥലത്തു നിന്നുമാണ് റോഡിനു വേണ്ടി മണ്ണെടുത്തത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകൂടിയാണിത്. തവിഞ്ഞാല്‍ ലേബര്‍ സഹകരണ സംഘമാണ് പ്രവൃത്തി കരാര്‍ എടുത്തിരിക്കുന്നത്. റവന്യൂ വകുപ്പ് ഇത്തരം പിന്തിരിപ്പന്‍ നടപടിയെടുത്താല്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനാണ് സംഘത്തിന്റെ തീരുമാനമെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു. പണി പൂര്‍ത്തിയായില്ലെങ്കില്‍ കാലവര്‍ഷം എത്തുന്നതോടെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാകും. എന്നാല്‍, വേണ്ടത്ര അറിവില്ലായ്മ കൊണ്ടാണ് മണ്ണെടുക്കാന്‍ അസി. എൻജിനീയര്‍ അനുമതി നല്‍കിയതെന്നും വാഹനങ്ങള്‍ വിട്ടുനല്‍കണമെന്നും അപേക്ഷിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.