മാനന്തവാടി: അവധി ദിനങ്ങളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്താത്തതുകാരണം ഗ്രാമീണ മേഖലകളിലെ യാത്രക്കാർ വലയുന്നു. യാത്രക്കാർ കുറവായതിനാൽ സർവിസ് നടത്തുന്നത് നഷ്ടമുണ്ടാക്കുമെന്ന വിചിത്ര നിലപാടാണ് കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നത്. സേവന തൽപരതയോടെ പ്രവർത്തിക്കേണ്ട സ്ഥാപനമാണ് ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നത്. കെ.എസ്.ആർ.ടി.സി സർവിസിനെ മാത്രം ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറെ വലയുന്നത്. പൊതു അവധി ദിനങ്ങളായ കഴിഞ്ഞ മൂന്ന് ദിവസവും കെ.എസ്.ആർ.ടി.സി ഗ്രാമീണ സർവിസുകൾ ഓടാതെ യാത്രക്കാരെ പെരുവഴിയിലാക്കുകയായിരുന്നു. മാനന്തവാടി-കുളത്താട-പുതുശ്ശേരി, മാനന്തവാടി-ചേര്യംകൊല്ലി-കൽപറ്റ, മാനന്തവാടി-വരയാൽ-കണ്ണോത്ത്മല തുടങ്ങിയ റൂട്ടുകളിലാണ് അവധി ദിനങ്ങളിൽ സർവിസ് നടത്താൻ അധികൃതർ വിമുഖത കാണിക്കുന്നത്. ഇതുമൂലം ജനങ്ങൾ ഓട്ടോ-ടാക്സി ജീപ്പുകളെ ആശ്രയിക്കുകയോ കാൽനടയായോ ആണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. ടാക്സിക്കാരാകട്ടെ, കിട്ടിയ അവസരം മുതലാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന പരാതിയും വ്യാപകമാണ്. സർവിസ് മുടക്കിനെതിരെ വിവിധ പാസഞ്ചേഴ്‌സ് അസോസിയേഷനുകൾ ചേർന്ന് സമര പരിപാടികളെക്കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.