കർഷക വിലാപയാത്ര ആറിന്

മാനന്തവാടി: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന കർഷക വിലാപയാത്ര ഈ മാസം ആറിന് പനമരത്ത് സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാർട്ടിൻ തോമസ് സംബന്ധിക്കും. മേയ് ഏഴിന് രാവിലെ ഒമ്പതിന് കണിയാമ്പറ്റയിൽ നിന്നാരംഭിക്കുന്ന യാത്ര കൽപറ്റയിൽ സമാപിക്കും. കേന്ദ്ര-കേരള സർക്കാറുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെയും ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാര സമീപനത്തിനെതിരെയുമാണ് പ്രചാരണ ജാഥ. വാർത്തസമ്മേളനത്തിൽ എൻ.ജെ. ചാക്കോ, എ.എൻ. മുകുന്ദൻ, അഡ്വ. പി.ജെ. ജോർജ്, വിദ്യാധരൻ വൈദ്യർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.