ഭക്ഷ്യവിഷബാധ; അഭിഭാഷകർ ചികിത്സ തേടി

മാനന്തവാടി: ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം. അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ചികിത്സ തേടി. ഏപ്രിൽ 30ന് മാനന്തവാടി ബാർ അസോസിയേഷൻ നടത്തിയ സംഗമത്തിൽ മജിസ്ട്രേറ്റുമാർ ഉൾപ്പെടെ അമ്പതോളം പേരാണ് പങ്കെടുത്തത്. ഇതിൽ കുട്ടികൾ ഉൾപ്പെടെയുള്ള ഇരുപതിലധികം പേരാണ് മാനന്തവാടിയിലെ വിവിധ ആശുപത്രികളിൽ വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയത്. പരിശോധനയിലാണ് ഭക്ഷ്യവിഷബാധയെന്നു സ്ഥിരീകരിച്ചത്. മാനന്തവാടിയിലെ ഒരു ഹോട്ടലിലാണ് സംഘാടകർ ഭക്ഷണം ഏർപ്പാടാക്കിയിരുന്നത്. അതേസമയം, സംഭവം മൂടിവെക്കാൻ ശ്രമിച്ച അസോസിയേഷൻ ഭാരവാഹികളുടെ നിലപാടിൽ അഭിഭാഷകർക്കിടയിൽതന്നെ ഭിന്നത ഉടലെടുത്തതായി സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.