വൈത്തിരി: ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളിലൊന്നായ വൈത്തിരി പൊലീസ് സ്റ്റേഷൻ നാഥനില്ലാക്കളരിയാവുന്നു. എസ്.ഐ ഇല്ലാതായിട്ട് മാസങ്ങളായി. അപകടത്തിൽപെട്ട ബൈക്ക് കളവുപോയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന എസ്.ഐയെ തിരിച്ചെടുത്തപ്പോൾ തലപ്പുഴ സ്റ്റേഷനിലാണ് നിയമനം ലഭിച്ചത്. പകരം ഇതുവരെ എസ്.ഐയെ നിയമിച്ചിട്ടില്ല. ഇതിനിടെ സ്റ്റേഷന്റെ പൂർണ ചാർജുള്ള സി.ഐ മെഡിക്കൽ ലീവിൽ പോയതോടെ സ്റ്റേഷൻ ചുമതല രണ്ടു ഗ്രേഡ് എസ്.ഐമാരിൽ ഒതുങ്ങുകയാണ്. ഇവർക്കാണെങ്കിൽ പിടിപ്പത് പണിയും. എല്ലായിടത്തും ഓടിയെത്താൻ കഴിയാതെ പോകുന്നതും ആളില്ലാത്തതുകൊണ്ടാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വൈത്തിരി പൊലീസ് സ്റ്റേഷനിലായിരുന്നു. ജില്ലയിലെ റിസോർട്ട് ടൂറിസം കൂടുതലുള്ളതും വൈത്തിരിയിലാണ്. റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് വ്യാപനത്തിന് തടയിടാനാവാത്തത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. ജില്ലയിൽ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളിലൊന്നാണ് വൈത്തിരി. സി ഡിവിഷൻ ഫുട്ബാൾ കൽപറ്റ: ജില്ല ഫുട്ബാൾ അസോസിയേഷന്റെ സി ഡിവിഷൻ മത്സരങ്ങൾക്ക് ബുധനാഴ്ച മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ തുടക്കമായി. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ട് വേദിയൊരുക്കുന്ന സി ഡിവിഷൻ മത്സരങ്ങൾ വ്യാഴാഴ്ച ആരംഭിക്കും. അണ്ടർ 16 ക്രിക്കറ്റ്: ജയ് മാത്യു നയിക്കും കൽപറ്റ: പാലക്കാട്ടും പെരിന്തൽമണ്ണയിലുമായി മേയ് നാലു മുതൽ 10 വരെ നടക്കുന്ന ഉത്തരമേഖല അണ്ടർ 16 അന്തർജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള വയനാട് ടീമിനെ ജയ് മാത്യു നയിക്കും. ടീം അംഗങ്ങൾ: അർജുൻ രാജേഷ്, ഗൗതം കൃഷ്ണ, ഗോകുൽ കൃഷ്ണ, അദ്നാൻ ബാരി, പി.എസ്. അഭിനവ്, സി.കെ. അഭിനവ്, കെ.സി. ആകാശ്, അലൻ ഷാജി, ക്രിസ്റ്റ്യാനോ ജോസ്, എം. അരുൺ, ദേവ്ശിഷ് രാജ്, ഗ്രേസ് സൺ ജെയിംസ്, അഭിനവ് കെ. ബിനോജ്, എസ്.ആർ. വൈഷ്ണവ്. ടീം മാനേജർ: കെ.പി. ഷാനവാസ്. WEDWDL6 Jai Mathew ജയ് മാത്യു പള്ളി തിരുനാള്‍ കോട്ടത്തറ: കോട്ടത്തറ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ രജതജൂബിലി, തിരുനാള്‍ ആഘോഷങ്ങള്‍ മേയ് അഞ്ചിന് സമാപിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ജോസഫ് മാര്‍ പണ്ടാരശ്ശേരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍, ഫാ. ജിലേഷ് പുഴക്കരോട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകീട്ട് 6.30ന് രജതജൂബിലി സമാപന സമ്മേളനം. പ്രദക്ഷിണത്തിന് ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയും ലദീഞ്ഞിന് ഫാ. സ്റ്റീഫന്‍ കുളക്കാട്ടുകുടിയും നേതൃത്വം നല്‍കും. ഡി.എഫ്.ഒ ഓഫിസ് മാർച്ച് കൽപറ്റ: രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ-എസ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി മേയ് 10ന് രാവിലെ 10ന് കൽപറ്റ ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും. മാർച്ചും ധർണയും വിജയിപ്പിക്കാൻ നിയോജകമണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. ജില്ല സീനിയർ വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.പി. വർക്കി, ജില്ല കമ്മിറ്റി അംഗങ്ങളായ സി.ജെ. ബേബി, അയ്യപ്പൻ മേപ്പാടി, ജെ.ഡി.എസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ അരപ്പറ്റ, കെ.കെ. രവി, പി. കണ്ണൻകുട്ടി, കെ.എസ്. മോഹനൻ എന്നിവർ സംസാരിച്ചു. സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ഇന്ന് കൽപറ്റ: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം- സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ കെട്ടിടത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ചുണ്ടേല്‍ ടൗണിലെ ഹോട്ടല്‍ ടി. സിദ്ദീഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. നസീമ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുജനങ്ങള്‍ക്ക് 20 രൂപ നിരക്കില്‍ ഉച്ചഭക്ഷണവും മിതമായ നിരക്കില്‍ മറ്റു വിഭവങ്ങളും സുഭിക്ഷ ഹോട്ടലില്‍ ലഭിക്കും. യൂത്ത്ക്ലബ് പുരസ്‌കാരം കൽപറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബിന് നല്‍കുന്ന യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക് ലഭിച്ചു. ജില്ല കലക്ടര്‍ എ. ഗീത പുരസ്‌കാരം നല്‍കി. യുവജന സന്നദ്ധ സംഘങ്ങളുടെ വളര്‍ച്ചക്കായി 2020-21 കാലയളവില്‍ ക്ലബ് നടത്തിയ പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നെഹ്റു യുവകേന്ദ്ര വയനാട് ജില്ല യൂത്ത് ഓഫിസര്‍ സി. സനൂപ്, നാഷനല്‍ യൂത്ത് വളന്റിയര്‍മാരായ അക്ഷയ് അരവിന്ദ്, ഡിനു തോമസ്, സാമുവേല്‍ മാത്യു, ക്ലബ് ഭാരവാഹികളായ സുദര്‍ശനന്‍, ജോസ് എന്നിവര്‍ പങ്കെടുത്തു. WEDWDL8 കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബിന് നല്‍കുന്ന യൂത്ത് ക്ലബ് പുരസ്‌കാരം ജില്ല കലക്ടര്‍ എ. ഗീത വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക് കൈമാറുന്നു വൈദ്യുതി മുടങ്ങും കമ്പളക്കാട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടക്കുന്ന്, വാളല്‍, വാളല്‍ സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.