ഗൂഡല്ലൂർ: പെരുന്നാൾ പിറ്റേന്നും ഗൂഡല്ലൂർ നഗരത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്. ഇതുകാരണം രണ്ടാം ദിവസവും ഗൂഡല്ലൂർ നഗരം ഗതാഗതക്കുരുക്കിലമർന്നു. നാടുകാണി വഴി കേരള ടൂറിസ്റ്റുകളും മൈസൂർ റോഡിൽനിന്ന് പ്രധാന റോഡ് വഴി കർണാടക ടൂറിസ്റ്റുകളുമാണ് എത്തിയത്. ഗൂഡല്ലൂർ മെയിൻ റോഡും ഊട്ടി റോഡും കോഴിക്കോട് റോഡുമാണ് ഗതാഗതക്കുരുക്കിൽപെട്ടത്. ബുധനാഴ്ച വ്യാപാരി ദിനമായതിനാൽ ഗൂഡല്ലൂർ നഗരത്തിൽ പ്രധാന കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. വാഹനങ്ങളുടെ വരവ് വർധിച്ചത് കാരണം ഗൂഡല്ലൂർ സിഗ്നൽ സംവിധാനം ഓഫ് ചെയ്ത് ട്രാഫിക് പൊലീസുകാർ നേരിട്ട് വാഹനഗതാഗതം നിയന്ത്രിക്കുകയായിരുന്നു. GDR ROAD:ബുധനാഴ്ച ഗൂഡല്ലൂർ നഗരത്തിൽ കോഴിക്കോട് റോഡിലുണ്ടായ ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ടനിര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.