പ്രതീക്ഷ കമ്യൂണിറ്റി സൻെറർ ഉദ്ഘാടനം 15ന് മാനന്തവാടി: ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്യൂണിറ്റി സര്‍വിസ് സൻെറര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിലും പ്രവര്‍ത്തനം ആരംഭിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം, വളൻറിയര്‍ സേവനം, ഇന്‍ഫര്‍മേഷന്‍, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. നവംബര്‍ 15ന് വൈകീട്ട് നാലിന് മാനന്തവാടി മെഡിക്കല്‍ കോളജ് റോഡില്‍ വില്ലേജ് ഓഫിസ് പരിസരത്ത് കൈപ്പാണി ഇബ്രാഹീം നഗറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രതീക്ഷ കമ്യൂണിറ്റി സര്‍വിസ് സൻെറര്‍ പ്രസിഡൻറ് സൈദ് ഹമീദ്, വൈസ് പ്രസിഡൻറുമാരായ കെ. ഉസ്മാന്, എ. മുഹമ്മദ്, സെക്രട്ടറി സമദ് പിലാക്കാവ്, കമ്മിറ്റി അംഗങ്ങളായ മുംതാസ് ടീച്ചര്‍, സി. നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.