Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രതീക്ഷ കമ്യൂണിറ്റി...

പ്രതീക്ഷ കമ്യൂണിറ്റി സെൻറർ ഉദ്​ഘാടനം 15ന്​

text_fields
bookmark_border
പ്രതീക്ഷ കമ്യൂണിറ്റി സൻെറർ ഉദ്​ഘാടനം 15ന്​ മാനന്തവാടി: ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്യൂണിറ്റി സര്‍വിസ് സൻെറര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിലും പ്രവര്‍ത്തനം ആരംഭിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം, വളൻറിയര്‍ സേവനം, ഇന്‍ഫര്‍മേഷന്‍, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. നവംബര്‍ 15ന് വൈകീട്ട്​ നാലിന് മാനന്തവാടി മെഡിക്കല്‍ കോളജ് റോഡില്‍ വില്ലേജ് ഓഫിസ് പരിസരത്ത് കൈപ്പാണി ഇബ്രാഹീം നഗറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാരും വിവിധ രാഷ്​ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രതീക്ഷ കമ്യൂണിറ്റി സര്‍വിസ് സൻെറര്‍ പ്രസിഡൻറ്​ സൈദ് ഹമീദ്, വൈസ് പ്രസിഡൻറുമാരായ കെ. ഉസ്​മാന്‍, എ. മുഹമ്മദ്, സെക്രട്ടറി സമദ് പിലാക്കാവ്, കമ്മിറ്റി അംഗങ്ങളായ മുംതാസ് ടീച്ചര്‍, സി. നൗഷാദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story