ഉപരിപഠനം: 3240 പേർ എവിടെ പഠിക്കും

മാനന്തവാടി: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് പിന്നാലേ വിജയിച്ചവരിൽ 3240 വിദ്യാർഥികൾ എവിടെ പഠിക്കുമെന്ന ആശങ്ക ഉയരുന്നു. ഇത്തവണ 12,181 പേർ പരീക്ഷ എഴുതിയതിൽ 11,946 പേർ വിജയിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലുമായി എല്ലാ വിഷയങ്ങൾക്കുമായി 8,706 സീറ്റുകൾ മാത്രമാണ് ഉള്ളത‌്. ഐ.ടി.ഐ ഉൾപ്പെടെയുള്ളവയിൽ പ്രവേശനം ലഭിച്ചാലും മൂവായിരത്തോളം വിദ്യാർഥികൾ പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. മുൻ വർഷങ്ങളെ പോലെ ഒരോ വിഷയത്തിനും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് നേരിയ പരിഹാരം കണ്ടെത്താനാകൂ. ജില്ലയിലെ 830 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷമിത് 2,566 ആയിരുന്നു. സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ നിന്ന് 6,987 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 6,798 പേരും (97%) എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 4,716 പേര്‍ പരീക്ഷക്കിരുന്നപ്പോൾ 4,670 പേരും (99%) യോഗ്യരായി. ആകെ 235 പേര്‍ അയോഗ്യരായി. ഗവ. സ്‌കൂളുകളില്‍ നിന്ന് 189 പേരും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 46 പേരുമാണ് തുടര്‍ പഠന യോഗ്യരാവാതിരുന്നത്. വിജയിച്ച കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ജില്ലയിൽ സീറ്റുകളില്ലാത്തതിനാൽ പട്ടിക വർഗ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പ്ലസ് വൺ പ്രവേശത്തിന് പുറത്താകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.