പിണങ്ങോട്: അറബിക് അക്ഷരങ്ങളെ മനോഹരചിത്രങ്ങളാക്കി മാറ്റി കാലിഗ്രഫിയിൽ വിസ്മയം തീർക്കുകയാണ് പിണങ്ങോട് പട്ട്ശ്ശേരി ഗഫൂറിെൻറയും സുമയ്യയുടെയും മകൾ അൻസിയ ഫാത്തിമ.
ലോക്ഡൗൺ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതോടെ വിരസതയകറ്റാൻ അൽപം ആശ്വാസമായാണ് അറബിക് കാലിഗ്രഫിയിൽ വിശുദ്ധവചനങ്ങൾ മനോഹരമായി എഴുതാൻ സമയം കണ്ടെത്തിയത്.
പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. യൂട്യൂബ് നോക്കി പഠിച്ചാണ് കാലിഗ്രഫിയുടെ ലോകത്തേക്ക് കടന്നുവരുന്നത്. കഴിവ് തിരിച്ചറിഞ്ഞ വീട്ടുകാർ പൂർണ പിന്തുണ നൽകി. വ്യത്യസ്തവും ആകർഷണീയതയും നിറഞ്ഞ ഒരുപാട് കാലിഗ്രഫികൾ ഇതിനകം വരച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.