മാനന്തവാടി: തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും അദ്ദേഹത്തിന്റെ മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്.
തൃശ്ശിലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു.
പുക ഉയരുന്നത് കണ്ട ഉടനെ വാഹനമോടിച്ചിരുന്ന ബിജു റോഡരികിലേക്ക് ഒതുക്കി നിർത്തി. ഉടൻ തന്നെ ബിജു അച്ഛനെയും അമ്മയെയും കാറിൽനിന്ന് പുറത്തിറക്കി ദൂരേക്ക് മാറ്റി നിർത്തുകയായിരുന്നു. ഇവർ കാറിൽനിന്ന് ഇറങ്ങിയ ഉടനെ തന്നെ കാർ പൂർണമായും കത്തി.
കത്തുന്നതിനിടെ കാർ പിന്നോട്ട് നീങ്ങി അരികിലെ മൺതിട്ടയിൽ ഇടിച്ചുനിന്നു. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ടാറ്റ നാനോ കാറാണ് അപകടത്തിൽപ്പെട്ടത്. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. വാഹനമോടിച്ച ബിജുവിന്റെ പെട്ടെന്നുള്ള ഇടപെടലുകാരണം വൻദുരന്തമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.