പൂതാടിയിൽ കോൺഗ്രസ്-ലീഗ് ബന്ധം ഉലയുന്നു

സുൽത്താൻ ബത്തേരി: യു.ഡി.എഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തിൽ കോൺഗ്രസ്-മുസ് ലിം ലീഗ് ബന്ധം ഉലയുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ് സെപ്റ്റംബർ 12ന് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം വഹിക്കുന്ന ഭരണസമിതിക്കെതിരെ വലിയ ആരോപണങ്ങളാണ് ലീഗ് ഉന്നയിക്കുന്നത്.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ട 2150 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ജലനിധി പദ്ധതി എങ്ങും എത്തിയില്ലെന്ന് ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരാൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. നാലു കോടിയിൽ തുടങ്ങിയ പദ്ധതി ഒമ്പത് വർഷം പിന്നിടുമ്പോൾ 10 കോടി ചെലവഴിക്കപ്പെട്ടു കഴിഞ്ഞു. 4000 മുതൽ 8000 രൂപ വരെ ഗുണഭോക്തൃ വിഹിതം അടച്ചാണ് കുടുംബങ്ങൾ അംഗമായിട്ടുള്ളത്. വെള്ളം കിട്ടാത്ത അവസ്ഥയിലും കണക്ഷൻ ഒന്നിന് മിനിമം ചാർജ് 100 രൂപ ഈടാക്കുകയും അടക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ വാടകയും അതിനു പലിശയും പഞ്ചായത്ത് ഈടാക്കുന്നു.

ലൈഫ് ഭവന പദ്ധതിയുടെ നടത്തിപ്പും പഞ്ചായത്തിൽ കൃത്യമല്ലാത്ത രീതിയിലാണ്. ഇവിടെ ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ ഭരണസമിതിക്കാവുന്നില്ല. കോൺഗ്രസ് പാർട്ടി നേതാക്കളുടെ നിർദേശപ്രകാരം വാസയോഗ്യമായ വീട് പൊളിച്ചുമാറ്റി ഷെഡ് വെച്ചവർക്കും ലിസ്റ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

തെരുവു നായ ശല്യം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാണ്. ഇതിനെതിരെ ചെറുവിരലനക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. ഇത് കൂടാതെയും നിരവധി വിഷയങ്ങളുണ്ടെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.

ഭരണത്തിലെ കെടുകാര്യസ്ഥത ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ചർച്ചക്കുപോലും തയാറായിട്ടില്ല.

പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയാൽ കോൺഗ്രസുമായുള്ള ബന്ധം ഉലയാൻ സാധ്യതയുണ്ട്. അത് ലീഗ് കാര്യമാക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. പൂതാടി പഞ്ചായത്ത് ലീഗ് സെക്രട്ടറി അബൂബക്കർ, സി.പി. മുനീർ, ദേശീയ വനിത ലീഗ് ഒാർഗനൈസിങ് സെക്രട്ടറി ജയന്തി രാജൻ, മുഹമ്മദ് ബഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ഒ​രം​ഗം പോ​ലും ഇ​ല്ലാ​തെ ലീ​ഗ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു.​ഡി.​എ​ഫി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ ലീ​ഗി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ൽ ഒ​രം​ഗം പോ​ലും ഇ​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് ര​ണ്ടി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു തോ​റ്റു. ലീ​ഗി​ന്റെ തോ​ൽ​വി യു.​ഡി.​എ​ഫി​ൽ അ​ന്ന് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ഒ​രം​ഗം പോ​ലും ഇ​ല്ലാ​ത്ത ലീ​ഗി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് ഭ​ര​ണ നേ​തൃ​ത്വം വി​ലകൊ​ടു​ക്കു​ന്നി​ല്ലെ​ന്ന് വേ​ണം മ​ന​സ്സിലാ​ക്കാ​ൻ. ലീ​ഗി​ന്‍റെ ജി​ല്ല നേ​താ​വ് പി.​പി. അ​യ്യൂ​ബാ​ണ് പ​ഞ്ചാ​യ​ത്ത് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ വി​ഷ​യ​ം ലീ​ഗ് വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്തം. പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് നേ​താ​ക്ക​ന്മാ​ർ പ​റ​യു​മ്പോ​ഴും തി​ങ്ക​ളാ​ഴ്ച​ത്തെ ധ​ർ​ണ​യോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​കു​മെ​ന്നു​റ​പ്പാ​ണ്.

Tags:    
News Summary - Congress-League relationship is fraying in the bud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.