കൽപറ്റ: ഇടവേളക്കുശേഷം സ്കൂളുകളും തിയറ്ററുകളും തുറക്കുകയും പൊതുവിപണി സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ജനങ്ങള്‍ 'ബാക്ക് ടു ബേസിക്സ്'(സോപ്പ്, മാസ്ക്, സാമൂഹിക അകലം) എന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായും പാലിക്കേണ്ടതാണ്.
രണ്ട് ഡോസ് വാക്സിന് എടുത്താലും മാസ്ക് ധരിക്കുകയും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുകയും വേണം. നിലവില്‍ ജില്ലയിലെ 70 ശതമാനം പേര് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നത്.സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കോവിഡ് ലക്ഷണമുള്ളവര്‍ പരിശോധന നടത്തി നെഗറ്റിവാണെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ സ്കൂളുകളിലും ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും എത്താന്‍ പാടുള്ളൂ. വീട്ടില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ കുട്ടികളെ സ്കൂളില്‍ വിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് പരിശോധനക്ക് പോകുമ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കാന്‍ കഴിവതും ശ്രമിക്കുക. വാഹനത്തിെൻറ ജനല്‍ച്ചില്ലുകള്‍ താഴ്ത്തി വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. ഇവര്‍ ഫലം വരുന്നതുവരെ നിര്‍ബന്ധമായും വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. പരിശോധനക്കു ശേഷം ഷോപ്പിങ്ങിനും ഓഫിസുകളിലും പോകരുത്.
ഐസൊലേഷനില്‍ കഴിയുന്ന മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. വായും മൂക്കും മൂടുന്ന വിധത്തില്‍ മാസ്ക് ധരിക്കണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തുകയുമരുത്. മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുകയും ഇടക്കിടെ കൈകള്‍ വൃത്തിയാക്കുകയും വേണം. ഒരിക്കല്‍ പോസിറ്റിവ് ആയാല്‍ തുടര്‍ച്ചയായി പരിശോധിച്ച് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ശ്രമിക്കരുത്.
പരിശോധനക്കും വാക്സിനേഷനും കൂട്ടമായി വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പരമാവധി ഒരാളെ മാത്രമാണ് കൂടെ കൂട്ടേണ്ടത്.വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ട് വാക്സിന് എടുക്കണം. രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവര്‍ കൃത്യമായ ഇടവേളകളിലും വാക്സിന് സ്വീകരിക്കണം. വാക്സിനെടുക്കുന്നവരില്‍ രോഗസാധ്യതയും മരണവും കുറയുകയും രോഗം വന്നാലും ഗുരുതരമാവാനുള്ള സാധ്യതയുമില്ല. കോവിഷീല്‍ഡും കോവാക്സിനും ഒരുപോലെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി.
118 പേര്‍ക്ക് കോവിഡ് രോഗസ്ഥിരീകരണ നിരക്ക്: 6.27
കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 252 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉൾപ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് 6.27 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,7791 ആയി. 12,4668 പേര് രോഗമുക്തരായി. നിലവില്‍ 2439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2299 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പുൽപള്ളി 13, കൽപറ്റ, മാനന്തവാടി 12 വീതം, സുൽത്താൻ ബത്തേരി 10, അമ്പലവയൽ എട്ട്, മേപ്പാടി ഏഴ്, മുള്ളൻകൊല്ലി ആറ്, മുട്ടിൽ, നെന്മേനി അഞ്ചുവീതം, നൂൽപുഴ, പടിഞ്ഞാറത്തറ, പൂതാടി, പൊഴുതന നാലുവീതം, മീനങ്ങാടി, പനമരം, തവിഞ്ഞാൽ, വെള്ളമുണ്ട, വൈത്തിരി മൂന്നു വീതം, എടവക, മൂപ്പൈനാട്, തരിയോട് രണ്ടുവീതം, കോട്ടത്തറ, തൊണ്ടർനാട്, വെങ്ങപ്പള്ളി ഒാരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
പുതുതായി നിരീക്ഷണത്തിലുള്ളവർ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച പുതുതായി നിരീക്ഷണത്തിലായത് 1145 പേരാണ്. 620 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9680 പേര്. ജില്ലയില്‍നിന്ന് 2248 സാമ്പിളുകളാണ് ഇന്നലെ പരിശോധനക്കയച്ചത്. ഇതുവരെ 84,4725 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയതില്‍ 84,3350 എണ്ണത്തിെൻറ ഫലം ലഭിച്ചു. ഇതില്‍ 71,5559 പേര് നെഗറ്റിവും 12,7791 പേര് പോസിറ്റിവുമാണ്.g
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.