നീർച്ചാലുകളിൽ പൈപ്പുകൾ സ്ഥാപിച്ചാണ് ജലചൂഷണം
വെളളമുണ്ട: ബാണാസുര മലനിരകളിലെ നീർച്ചാലുകളിൽ നിന്നും ജലചൂഷണം വ്യാപകമായതോടെ കുടിവെളള പദ്ധതികൾ ഭീഷണിയിൽ. പുളിഞ്ഞാൽ, നെല്ലിക്കച്ചാൽ, മംഗലശ്ശേരി മലനിരകളിലെ നീർച്ചാലുകളിൽ നിന്നാണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി ജലം ഊറ്റുന്നത്.
മലമുകളിലെ നീർച്ചാലുകളിൽ പൈപ്പുകൾ സ്ഥാപിച്ചാണ് ജലചൂഷണം. നീർച്ചാലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത പൈപ്പുകൾ സ്ഥാപിച്ച് താഴെ തോട്ടങ്ങളിൽ ഏർപ്പെടുത്തിയ ടാങ്കുകളിലേക്ക് വെളളം എത്തിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. 24 മണിക്കൂറും ഇടമുറിയാതെ എത്തുന്ന ജലം ടാങ്കുകളിൽനിന്നും തോട്ടം നനക്കാനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയാണ്. വേനൽ കനക്കുന്നതിന് മുമ്പുതന്നെ വറ്റിയ നീർച്ചാലുകളിൽ കുറഞ്ഞ വെള്ളമാണുള്ളത്.
ഈ വെള്ളം സ്വകാര്യ തോട്ടം ഉടമകൾ ഊറ്റുന്നതിനാൽ നീർച്ചാലിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ കുടിവെളളം മുട്ടുകയാണ്.
വെളളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെളളം നൽകുന്ന പുളിഞ്ഞാൽ കുടിവെളള പദ്ധതി ഈ നീർച്ചാലുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളിവാരത്തെ അനധികൃത ജലമെടുക്കലിനെതിരെ വ്യാപക പരാതികൾ എല്ലാവർഷവും ഉണ്ടാവാറുണ്ടെങ്കിലും നടപടികൾ കടലാസിൽ ഒതുങ്ങാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.