കൽപറ്റ: കൽപറ്റ സീറ്റിൽ ഉചിതമായ സ്ഥാനാർഥിയെ പാർട്ടി കണ്ടെത്തുമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ. സീറ്റ് പാർട്ടിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ ഞാൻ രാജ്യസഭ എം.പിയാണ്. എനിക്ക് ഒരുവർഷം കൂടി ബാക്കിയുണ്ട്. ഒരു സ്ഥാനത്തിരിക്കുന്ന ഞാൻ അത് രാജിവെച്ച് വേറൊരുസ്ഥാനത്തേക്ക് വരുന്നത് അത്യാർത്തിയാണ്. രാഷ്ട്രീയം എന്നു പറയുന്നത് പൊതുജനസേവനമാണ്. നമ്മുടെ സ്വന്തം കാര്യം നേടിയെടുക്കാനുള്ള വേദിയല്ല. അത് അധാർമികമാണെന്ന കൃത്യമായ അഭിപ്രായമാണ് എനിക്കുള്ളത്. അത് ഞാൻ പാർട്ടിയെ അറിയിയിച്ചിട്ടുണ്ട്.
മകൾ മത്സരിക്കുമെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. രണ്ടു മാസം പൊലീസ്, ഇ.ഡി കസ്റ്റഡികളിൽ കഴിഞ്ഞ വിശ്വാസ്യതയില്ലാത്തൊരാൾ എന്തെങ്കിലും മൊഴിനൽകിയാൽ, അത് എങ്ങനെയാണ് കേരളത്തിെൻറ മുഖ്യമന്ത്രിക്ക് ബാധകമാകുക. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം കേന്ദ്രസർക്കാറിെൻറ പാവകളാണ്. ഇത്തരം അബദ്ധങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ?
സ്വർണക്കടത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു എന്ന തരത്തിലുള്ള കടിച്ചാൽ പൊട്ടാത്ത നുണകൾ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങൾക്ക് കൃത്യമായി കാര്യങ്ങൾ അറിയാം. അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സർക്കാറാണ് ഇവിടെയുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളിൽ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞില്ലേ. തെരഞ്ഞെടുപ്പിൽ ഇത്തവണ എൽ.ഡി.എഫിെൻറ സീറ്റുകൾ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.