മാനന്തവാടി: ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് യുവാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കഴിഞ്ഞ ദിവസമാണ് രണ്ടു യുവാക്കൾക്ക് സ്റ്റേഷനിൽ മർദനമേറ്റത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. യുവാക്കളെ മർദിച്ച തലപ്പുഴ സി.ഐക്കെതിരെ ക്രിമിനൽ കേസെടുക്കുക, അകാരണമായ ലോക്കപ്പ് മർദനങ്ങൾക്കെതിരെ സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സ്റ്റേഷന് അകലെ െവച്ചുതന്നെ മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ മാർച്ച് പൊലീസ് തടഞ്ഞു.സമരത്തിന് ഫസലുറഹ്മാൻ, എ.എം. ഷമീർ, ഷമീർ പഞ്ചാരക്കൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.