കൽപറ്റ: ജില്ലയില്‍ നെല്ല് സംഭരണം ഊർജിതം. ഒന്നാംവിള സീസണില്‍ ഇതുവരെ 5504.447 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 220 കര്‍ഷകരില്‍ നിന്നായി സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് സംഭരിക്കാന്‍ 55 മില്ലുകളാണ് കരാറിലേര്‍പ്പെട്ടത്. കര്‍ഷകര്‍ക്കുള്ള സംഭരണ വില എസ്.ബി.ഐ, കനറാ ബാങ്കുകള്‍ മുഖേന പി.ആര്.എസ് വായ്പയായി നല്‍കും. കര്‍ഷകര്‍ക്ക് താൽപര്യമുള്ള ബാങ്ക് തെരെഞ്ഞെടുത്ത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണ വില കൈപ്പറ്റാം. കര്‍ഷകരുടെ പട്ടിക ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഒരു കിലോ നെല്ലിന് 28.32 രൂപയാണ് സപ്ലൈകോ നല്‍കുന്നത്. വിപണിയില്‍ താഴ്ന്ന നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ ഒന്നാംവിള നെല്ല് സംഭരണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷന് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.