വയനാട് ജില്ലയില്‍ സംഭരിച്ചത് 5504 മെട്രിക് ടണ്‍ നെല്ല്
text_fieldsകൽപറ്റ: ജില്ലയില്‍ നെല്ല് സംഭരണം ഊർജിതം. ഒന്നാംവിള സീസണില്‍ ഇതുവരെ 5504.447 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 220 കര്‍ഷകരില്‍ നിന്നായി സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് സംഭരിക്കാന്‍ 55 മില്ലുകളാണ് കരാറിലേര്‍പ്പെട്ടത്. കര്‍ഷകര്‍ക്കുള്ള സംഭരണ വില എസ്.ബി.ഐ, കനറാ ബാങ്കുകള്‍ മുഖേന പി.ആര്.എസ് വായ്പയായി നല്‍കും. കര്‍ഷകര്‍ക്ക് താൽപര്യമുള്ള ബാങ്ക് തെരെഞ്ഞെടുത്ത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണ വില കൈപ്പറ്റാം. കര്‍ഷകരുടെ പട്ടിക ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഒരു കിലോ നെല്ലിന് 28.32 രൂപയാണ് സപ്ലൈകോ നല്‍കുന്നത്. വിപണിയില്‍ താഴ്ന്ന നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ ഒന്നാംവിള നെല്ല് സംഭരണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷന് തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.