അക്ഷരങ്ങളാൽ ഇന്ദ്രജാലം തീർക്കുന്ന കാലിഗ്രഫിയില്‍ മികവുതെളിയിച്ച് സുഹൃത്തുക്കളായ വിദ്യാര്‍ഥിനികൾ. മുട്ടില്‍ സ്വദേശികളായ അയിഷ റയ്യയും ഫാത്തിമ വദൂദും രണ്ടു വര്‍ഷത്തിനകം അമ്പതിലധികം അറബി കാലിഗ്രഫി വർക്കുകളാണ് പൂര്‍ത്തിയാക്കിയത്.
അറബി ഭാഷയിലാണ് ഉത്ഭവമെങ്കിലും നിലവിൽ എല്ലാഭാഷകളിലും കാലിഗ്രഫിയുണ്ട്. ഒമ്പതാം ക്ലാസ് പഠനത്തിനിടെ കോവിഡിനെ തുടര്‍ന്ന് സ്കൂളില്‍ പോകാന്‍ കഴിയാതെ വന്നപ്പോള്‍ തുടങ്ങിയ രചനകളാണ് ഈ കൂട്ടുകാരികളെ കാലിഗ്രഫിയുടെ ലോകത്തെത്തിച്ചത്.ആദ്യം വരച്ച അക്ഷരക്കൂട്ടുകള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചപ്പോള്‍ നിരവധിപേര്‍ പ്രോത്സാഹിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെതന്നെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുമെത്തിത്തുടങ്ങി.
വയനാടിന് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നും ആവശ്യക്കാരെത്തി. പുതുതായി നിര്‍മിക്കുന്ന വീടുകളുടെ ചുമരുകള്‍ക്കും പള്ളികളുടെ അകത്തളങ്ങള്‍ക്കും ഈ കൂട്ടുകാരികളുടെ കരവിരുത് വിസ്മയങ്ങളൊരുക്കി.
കാന്‍വാസുകളില്‍ അക്രലിക് പെയിൻറുകളുപയോഗിച്ച് അറബിയിലും ഇംഗ്ലീഷിലും വരക്കുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിവരുകയാണ്. മുട്ടില്‍ ചേനങ്കൊല്ലി മണിമ റഫീഖ്-നസീമ ദമ്പതികളുടെ മകളാണ് അയിഷ റയ്യ. മുട്ടിലിലെ സലാം-സീനത്ത് ദമ്പതികളുടെ മകളാണ് ഫാതിമ വദൂദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.