ക​ല്‍പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ല്‍ ന​ട​ന്ന മ​രം മു​റി​യി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥർ​ക്ക് വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. അ​ന​ധി​കൃ​ത മ​രം​മു​റി​യെ കു​റി​ച്ച് അ​ന്ന​ത്തെ ക​ല​ക്ട​റെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​രം മു​റി വി​വാ​ദ​മാ​യ കാ​ല​ത്ത് ജി​ല്ല ഗ​വ. പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യി​രു​ന്ന ജോ​സ​ഫ് മാ​ത്യു റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന് ക​ത്ത​യ​ച്ചു. റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ലെ സ​ര്‍ക്കാ​റി​ന് ഉ​ട​മാ​വ​കാ​ശ​മു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടു​ന്ന​തു ത​ട​യു​ന്ന​തി​ല്‍ അ​ന്ന​ത്തെ ക​ല​ക്ട​റും വൈ​ത്തി​രി ത​ഹ​സി​ല്‍ദാ​റും ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​താ​യാ​ണ് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പ​ട്ട​യ​ഭൂ​മി​ക​ളി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ഈ​ട്ടി​മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ഉ​പ​ദേ​ശം ഗ​വ.​പ്ലീ​ഡ​റും പ്രോ​സി​ക്യൂ​ട്ട​റു​മാ​യി​രി​ക്കെ ജോ​സ​ഫ് മാ​ത്യു റ​വ​ന്യൂ, വ​നം അ​ധി​കൃ​ത​ര്‍ക്കു ന​ല്‍കി​യി​രു​ന്നു. ഈ ​വി​വ​രം മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യെ​ന്നു ആ​രോ​പി​ച്ച് ജോ​സ​ഫ് മാ​ത്യു​വി​നു സ​ബ് ക​ല​ക്ട​ര്‍ നോ​ട്ടീ​സ് അ​യ​ച്ചു. ക​ല​ക്ട​റു​ടെ പ​രാ​തി​യി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​യി​രു​ന്നു നോ​ട്ടീ​സ്.

റ​വ​ന്യൂ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി 2020 ഒ​ക്ടോ​ബ​ര്‍ 24നു ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്റെ മ​റ​വി​ലാ​ണ് മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മം ന​ട​ന്ന​ത്. പ​ട്ട​യ ഭൂ​മി​യി​ലെ വൃ​ക്ഷ​ങ്ങ​ളി​ൽ വി​ല അ​ട​ച്ച​തും സ്വ​യം കി​ളി​ര്‍ത്ത​തും ന​ട്ടു​വ​ള​ര്‍ത്തി​യ​തു​മാ​യ മ​ര​ങ്ങ​ളി​ല്‍ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ളവ മു​റി​ച്ചെ​ടു​ക്കു​ന്ന​തി​നു കൈ​വ​ശ​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​തു വി​വാ​ദ​മാ​യി​രി​ക്കെ​യാ​ണ് മ​രം​മു​റി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ഉ​പ​ദേ​ശം ഗ​വ.​പ്ലീ​ഡ​ര്‍ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ക്കും റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ന്ന​ത​രി​ല്‍ ചി​ല​ര്‍ക്കും ന​ല്‍കി​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

‘ന​ത്തം​കു​നി​യി​ലെ മ​രം​മു​റി ത​ട​ഞ്ഞി​രു​ന്നെങ്കി​ൽ മു​ട്ടി​ൽ മ​രം​മു​റി ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു’

ജി​ല്ല​യി​ലെ റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ ഈ​ട്ടി​മു​റി ആ​ദ്യം ന​ട​ന്ന​ത് തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജി​ലെ ന​ത്തം​കു​നി​യി​യി​ലാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു പ്ര​ദേ​ശ​വാ​സി​യും ഇ​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യ സൂ​ര​ജ് ജേ​ക്ക​ബ് 2020 ഡി​സം​ബ​ര്‍ 31നു ​വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ക്കു ന​ല്‍കി​യ പ​രാ​തി ഫെ​ബ്രു​വ​രി 24നാ​ണ് ത​ഹ​സി​ല്‍ദാ​ര്‍ക്കു റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

എ​ന്നാ​ൽ, ജൂ​ണ്‍ 17നാ​ണ് മ​രം മു​റി​ച്ച​വ​ര്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​ഹ​സി​ല്‍ദാ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ക്കു നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ന​ത്തം​കു​നി​യി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി​യെ​ക്കു​റി​ച്ച് ഡി.​എ​ഫ്.​ഒ​യും ഗ​വ.​പ്ലീ​ഡ​റും ഒ​ന്നി​ച്ചു ചേം​ബ​റി​ലെത്തി ക​ല​ക്ട​റെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ത്തം​കു​നി​യി​ലെ മ​രം​മു​റി വി​വാ​ദ​മാ​യ​തി​നു പി​റകെ​യാ​ണ് മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ ഈ​ട്ടി മു​റി പു​റം​ലോ​കം അ​റി​ഞ്ഞ​ത്. 2020 ന​വം​ബ​ര്‍ 24ലെ ​ഉ​ത്ത​ര​വി​റ​ങ്ങി ഒ​രു മാ​സം തി​ക​യും മു​മ്പേ നി​ര​വ​ധി ഈ​ട്ടി മ​ര​ങ്ങ​ളാ​ണ് മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ മു​റി​ച്ച​ത്. ന​ത്തം​കു​നി​യി​ലെ മ​രം​മു​റി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ള്‍ ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ ഈ​ട്ടി​മ​രം മു​റി ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്ന് ജോ​സ​ഫ് മാ​ത്യു​വി​ന്റെ ക​ത്തി​ല്‍ പ​റ​യു​ന്നു.

‘വി​വ​രം നേ​ര​ത്തേ ക​ല​ക്ട​റെ അ​റി​യി​ച്ചു’

പ​ട്ട​യ​ഭൂ​മി​യി​ലെ ഈ​ട്ടി മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മം 2021 ജ​നു​വ​രി ഒ​ന്നി​നു സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ ഔ​ദ്യോ​ഗി​ക ക​ത്തി​ലൂ​ടെ ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​രു​ന്നു. മ​ര​ങ്ങ​ള്‍ ന​ട്ടു​വ​ള​ര്‍ത്തി​യ​തെ​ന്ന വ്യാ​ജേ​ന 2020 ഒ​ക്ടോ​ബ​ര്‍ 24ലെ ​ഉ​ത്ത​ര​വി​ന്റെ മ​റ​വി​ല്‍ മു​റി​ച്ചു​ക​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ത്തി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ റ​വ​ന്യൂ അ​ധി​കാ​രി​ക​ള്‍ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല. മു​റി​ച്ച മ​ര​ങ്ങ​ളു​ടെ ഉ​ട​മാ​വ​കാ​ശ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വ​നം അ​ധി​കാ​രി​ക​ള്‍ 2021 ഫെ​ബ്രു​വ​രി മൂ​ന്നി​നു ത​ഹ​സി​ല്‍ദാ​ര്‍ക്കു പു​റ​മേ ക​ല​ക്ട​റു​മാ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ല​ഭി​ച്ചി​ല്ല. മ​രം​മു​റി വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് 2020 മാ​ര്‍ച്ചി​ലെ സ​ര്‍ക്കു​ല​റും ഒ​ക്ടോ​ബ​റി​ലെ ഉ​ത്ത​ര​വും 2021 ഫെ​ബ്രു​വരി ര​ണ്ടി​നു സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കി. ഇ​തി​നു​ശേ​ഷം ഫെ​ബ്രു​വ​രി 17നാ​ണ് ഡി.​എ​ഫ്.​ഒ​യു​ടെ ക​ത്തി​നോ​ട് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ പ്ര​തി​ക​രി​ച്ച​തെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ പ​ങ്ക് പ​രി​ശോ​ധി​ക്ക​ണം -​കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ജേ​ക്ക​ബ് )

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ട്ടി​ൽ മ​രം കൊ​ള്ള​ക്ക് ഒ​ത്താ​ശ ചെ​യ്ത റ​വ​ന്യൂ​വ​കു​പ്പി​ലെ ഉ​ന്ന​ത​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഭ​വ​ത്തെ കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ജേ​ക്ക​ബ് ) ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വ​നം​വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പും വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ പ​രാ​തി​യും ക​ല​ക്‌​ട​ർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്റ്‌ പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബൈ​ജു ഐ​സ​ക്, ഷാ​ലി​ൻ ജോ​ർ​ജ്, ഉ​ല്ലാ​സ് ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - muttil marammuri- Alleged failure by top officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.