ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഡ് ഫു​ട്ബാ​ളി​ൽ നി​ന്ന്

മഴ, ചളി, മണ്ണ്; ഇനി ആവേശപ്പോര്, വയനാട് മഡ്ഫെസ്റ്റ് ജൂലൈ ആറുമുതൽ

ക​ൽ​പ​റ്റ: മ​ഴ​ക്കാ​ല​ത്ത് ച​ളി​യി​ലും മ​ണ്ണി​ലും ഇ​നി ആ​വേ​ശ​പ്പോ​ര്. ഈ ​വ​ർ​ഷ​ത്തെ വ​യ​നാ​ട് മ​ഡ് ഫെ​സ്റ്റ് ജൂ​ലൈ ആ​റു​മു​ത​ൽ ന​ട​ക്കും. മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്റെ​യും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫെ​സ്റ്റ്.

ജി​ല്ല​യി​ലെ മൂ​ന്നു​താ​ലൂ​ക്കു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് താ​ലൂ​ക്ക് ത​ല മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. മ​ഡ്ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി മ​ഡ് ഫു​ട്ബാ​ൾ, മ​ഡ് ക​ബ​ഡി, മ​ഡ് വോ​ളി​ബാ​ൾ, മ​ൺ​സൂ​ൺ ട്ര​ക്കി​ങ്, മ​ൺ​സൂ​ൺ ക്രി​ക്ക​റ്റ്, സൈ​ക്ലി​ങ്, മ​ൺ​സൂ​ൺ മാ​ര​ത്തോ​ൺ എ​ന്നി​വ ന​ട​ക്കും.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ മ​ൽ​സ​ര​ങ്ങ​ൾ വ​ള്ളിയൂ​ർ​കാ​വ് അ​മ്പ​ല​ത്തി​നോ​ട് ചേ​ർ​ന്ന വ​യ​ലി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ സ​പ്ത റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തും, വൈ​ത്തി​രി താ​ലൂ​ക്കി​ലെ മ​ൽ​സ​ര​ങ്ങ​ൾ കാ​ക്ക​വ​യ​ൽ ഭാ​ഗ​ത്തു​മാ​ണ് ന​ട​ക്കു​ക. 2023ൽ ​ന​ട​ന്ന മ​ഡ്ഫെ​സ്റ്റി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം പ​ങ്കെ​ടു​ത്തി​രു​ന്നു. 

മ​ത്സര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വി​ളി​ക്കാം

മ​ഡ്ഫെ​സ്റ്റി​ലെ വി​വി​ധ മ​ത്സര​ങ്ങ​ളി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫോ​ണി​ൽ വി​ളി​ച്ച് മു​ൻ​കൂ​ട്ടി പേ​ര് ന​ൽ​ക​ണം.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഫോ​ൺ: 7593892957

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 7593892960.

മ​ൺ​സൂ​ൺ ട്ര​ക്കി​ങ്: 7593892954.

ക​യാ​ക്കി​ങ്: 7593892952.

മ​ഡ് ഫു​ട്ബാ​ൾ: 7593892961.

മ​ൺ​സൂ​ൺ ക്രി​ക്ക​റ്റ്, പ​ഞ്ച​ഗു​സ്​​തി,

വ​ടം​വ​ലി ക​ബ​ഡി, റോ​ക്ക് അ​ഡ്വ​ഞ്ച​ർ: 7593892954

Tags:    
News Summary - rain-mud-soil- Wayanad Mudfest from July 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.