കല്പറ്റ: വിദ്യാലയ പരിസ്ഥിതി ക്ലബുകളുടെയും പ്രകൃതി - പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ താമരശ്ശേരി ചുരത്തില്‍ നടക്കുന്ന മഴ യാത്രയുടെ പതിനെട്ടാം വാര്‍ഷികം കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നടന്നു. മഴ നനയാം - പ്രകൃതിയെ അറിയാം എന്ന സന്ദേശമെഴുതിയ പ്ലക്കാര്‍ഡുകളുമായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നൂറിലധികം വിദ്യാലയങ്ങളില്‍ നിന്ന് 2864 വിദ്യാർഥികളും അധ്യാപകരും പ്രകൃതി പഠന യാത്രയില്‍ പങ്കാളികളായി.
ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് അങ്കണത്തില്‍ അടിവാരം - വയനാട് ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി ഉദ്ഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷരീഫ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷിജു, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോണ്സണ്, കേരള എജുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന് കൊല്ലറക്കല്‍, ദര്‍ശനം വനിത വേദി ജോയിന്റ് കണ്‍വീനര്‍ എം.എന്‍. രാജേശ്വരി, ദര്‍ശനം ബാലവേദി മെന്റര്‍ പി. ജസലുദ്ദീന്, ഗ്രീന്‍ കമ്യുണിറ്റി ചെയര്മാന് ഷൗക്കത്തലി ഏറോത്ത് എന്നിവര്‍ സംസാരിച്ചു.
മഴയാത്ര കോഓഡിനേറ്റര്‍ പി. രമേഷ് ബാബു പരിസ്ഥിതിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോഓഡിനേറ്റര്‍ പി. സിദ്ധാര്ത്ഥന് സ്വാഗതവും കേരള എജുക്കേഷന്‍ കൗണ്‍സില്‍ ചെയര്മാന് പ്രതാപ് മൊണാലിസ നന്ദിയും പറഞ്ഞു. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി ചെയര്മാന് പ്രഫ. ടി. ശോഭീന്ദ്രന് ചുരം വ്യൂ പോയന്റില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
യാത്രയിലുടനീളം സഞ്ചരിച്ച് താമരശ്ശേരി ചുരത്തിന്റെ ജൈവ വൈവിധ്യത്തെ പറ്റി നാടന്‍ പാട്ടുകളിലൂടെയും കവിതകളിലൂടെയും ആര്‍ട്ടിസ്റ്റ് ശ്രീനി പാലേരി വിശദീകരിച്ചു. കൊയിലാണ്ടി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.കെ. വിബിനയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ബാലസഭയിലെ 44 വിദ്യാർഥികളും 10 പ്രവര്‍ത്തകരും മഴയാത്രയില്‍ അണിനിരന്നു.
151 വിദ്യാർഥികളെ പങ്കെടുപ്പിച്ച മെഡിക്കല്‍ കോളജ് കാമ്പസ് ഗവ.ഹൈസ്കൂള്‍ ദര്‍ശനം സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ സിജേഷ് എന്‍. ദാസ് സ്മാരക ട്രോഫിക്ക് അര്‍ഹരായി. 75 വിദ്യാർഥികളുമായി എത്തിയ മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും 68 കുട്ടികളുമായി എത്തിയ പന്നിക്കോട്ടൂര്‍ എ.എം. യു.പി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അധ്യാപകര്‍ക്ക് തത്സമയ ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായിരുന്നു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ - കേരള, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാലയ ഇക്കോ ക്ലബുകള്‍, കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരിക വേദി, ദേശീയ ഹരിത സേന, കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, പുതുപ്പാടി പഞ്ചായത്ത്, ചുരം സംരക്ഷണ സമിതി, പൊലീസ് -വനം വകുപ്പുകള്‍, കേരള എജുക്കേഷന്‍ കൗണ്‍സില്‍ എന്നിവർ പങ്കാളികളായി. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് തകരപ്പാടിയില്‍ യാത്ര അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.