Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_right...

വ​യ​നാ​ട്-താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ പ്ര​കൃ​തിപ​ഠ​ന മ​ഴ​യാ​ത്ര

text_fields
bookmark_border
Wayanad-Tamarassery
cancel
camera_alt

ചു​രം വ്യൂ ​പോ​യന്റി​ല്‍ പ്ര​ഫ. ടി. ​ശോ​ഭീ​ന്ദ്ര​ന്‍ പ്ര​കൃ​തിപ​ഠ​ന മ​ഴയാ​ത്ര​ക്ക് പ​ച്ച​ക്കൊ​ടി വീ​ശു​ന്നു

ക​ല്‍പ​റ്റ: വി​ദ്യാ​ല​യ പ​രി​സ്ഥി​തി ക്ല​ബു​ക​ളു​ടെ​യും പ്ര​കൃ​തി - പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ഴ യാ​ത്ര​യു​ടെ പ​തി​നെ​ട്ടാം വാ​ര്‍ഷി​കം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ന്നു. മ​ഴ ന​ന​യാം - പ്ര​കൃ​തി​യെ അ​റി​യാം എ​ന്ന സ​ന്ദേ​ശ​മെ​ഴു​തി​യ പ്ല​ക്കാ​ര്‍ഡു​ക​ളു​മാ​യി വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ നൂ​റി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് 2864 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​കൃ​തി പ​ഠ​ന യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ഓ​റി​യ​ന്റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റ് അ​ങ്ക​ണ​ത്തി​ല്‍ അ​ടി​വാ​രം - വ​യ​നാ​ട് ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്റ് മൊ​യ്തു മു​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​ജു​മു​ന്നി​സ ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ. ​ഷി​ജു, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ജു ഐ​സ​ക്ക്, ദ​ര്‍ശ​നം ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എം.​എ. ജോ​ണ്‍സ​ണ്‍, കേ​ര​ള എ​ജു​ക്കേ​ഷ​ന്‍ കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്ട​ര്‍ സ​തീ​ശ​ന്‍ കൊ​ല്ല​റ​ക്ക​ല്‍, ദ​ര്‍ശ​നം വ​നി​ത വേ​ദി ജോ​യി​ന്റ് ക​ണ്‍വീ​ന​ര്‍ എം.​എ​ന്‍. രാ​ജേ​ശ്വ​രി, ദ​ര്‍ശ​നം ബാ​ല​വേ​ദി മെ​ന്റ​ര്‍ പി. ​ജ​സ​ലു​ദ്ദീ​ന്‍, ഗ്രീ​ന്‍ ക​മ്യു​ണി​റ്റി ചെ​യ​ര്‍മാ​ന്‍ ഷൗ​ക്ക​ത്ത​ലി ഏ​റോ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​ഴ​യാ​ത്ര കോ​ഓഡി​നേ​റ്റ​ര്‍ പി. ​ര​മേ​ഷ് ബാ​ബു പ​രി​സ്ഥി​തി​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ദേ​ശീ​യ ഹ​രി​ത സേ​ന കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ പി. ​സി​ദ്ധാ​ര്‍ത്ഥ​ന്‍ സ്വാ​ഗ​ത​വും കേ​ര​ള എ​ജു​ക്കേ​ഷ​ന്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ പ്ര​താ​പ് മൊ​ണാ​ലി​സ ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള പ്ര​കൃ​തി സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി ചെ​യ​ര്‍മാ​ന്‍ പ്ര​ഫ. ടി. ​ശോ​ഭീ​ന്ദ്ര​ന്‍ ചു​രം വ്യൂ ​പോ​യന്റി​ല്‍ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

യാ​ത്ര​യി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച് താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ന്റെ ജൈ​വ വൈ​വി​ധ്യ​ത്തെ പ​റ്റി നാ​ട​ന്‍ പാ​ട്ടു​ക​ളി​ലൂ​ടെ​യും ക​വി​ത​ക​ളി​ലൂ​ടെ​യും ആ​ര്‍ട്ടി​സ്റ്റ് ശ്രീ​നി പാ​ലേ​രി വി​ശ​ദീ​ക​രി​ച്ചു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കെ.​കെ. വി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​ശ്രീ ബാ​ല​സ​ഭ​യി​ലെ 44 വി​ദ്യാ​ർ​ഥി​ക​ളും 10 പ്ര​വ​ര്‍ത്ത​ക​രും മ​ഴ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്നു.

151 വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സ് ഗ​വ.​ഹൈ​സ്‌​കൂ​ള്‍ ദ​ര്‍ശ​നം സാം​സ്‌​കാ​രി​ക വേ​ദി ഏ​ര്‍പ്പെ​ടു​ത്തി​യ സി​ജേ​ഷ് എ​ന്‍. ദാ​സ് സ്മാ​ര​ക ട്രോ​ഫി​ക്ക് അ​ര്‍ഹ​രാ​യി. 75 വി​ദ്യാ​ർഥി​ക​ളു​മാ​യി എ​ത്തി​യ മാ​ക്കൂ​ട്ടം എ.​എം.​യു.​പി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും 68 കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ പ​ന്നി​ക്കോ​ട്ടൂ​ര്‍ എ.​എം. യു.​പി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​ധ്യാ​പ​ക​ര്‍ക്ക് ത​ത്സ​മ​യ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന​ര്‍ജി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ര്‍ - കേ​ര​ള, സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, വി​ദ്യാ​ല​യ ഇ​ക്കോ ക്ല​ബു​ക​ള്‍, കാ​ളാ​ണ്ടി​ത്താ​ഴം ദ​ര്‍ശ​നം സാം​സ്‌​കാ​രി​ക വേ​ദി, ദേ​ശീ​യ ഹ​രി​ത സേ​ന, കേ​ര​ള പ്ര​കൃ​തി സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്, ചു​രം സം​ര​ക്ഷ​ണ സ​മി​തി, പൊ​ലീ​സ് -വ​നം വ​കു​പ്പു​ക​ള്‍, കേ​ര​ള എ​ജു​ക്കേ​ഷ​ന്‍ കൗ​ണ്‍സി​ല്‍ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ര്‍ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​ക​ര​പ്പാ​ടി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad-TamarasseryNature Study Rain Tour
News Summary - Wayanad-Tamarassery Pass Nature Study Rain Tour
Next Story