മുട്ടിൽ: പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ കൊളവയലിലുള്ള അറവുമാലിന്യ പ്ലാന്റിന്റെ ലൈസൻസ് മുട്ടിൽ പഞ്ചായത്ത് റദ്ദാക്കി. മുട്ടിൽ പഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന സ്ലൈസപ്പ് ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ലൈസൻസാണ് റദ്ദാക്കിയത്.
നാട്ടുകാരുടെ പരാതിയിൽ പ്ലാന്റിൽ നിന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ജില്ല മെഡിക്കൽ ഓഫിസറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. പ്ലാന്റിനെതിരെ മൂന്നു വാർഡുകളിൽ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
പ്ലാന്റിനെതിരെ നാട്ടുകാർ സമര സമിതി രൂപവത്കരിച്ച് 50 ദിവസത്തോളമായി സമരം നടത്തുന്നുണ്ട്. പ്ലാന്റിൽ നിന്നും പുറത്തേക്ക് പരക്കുന്ന ദുർഗന്ധം പരിസരവാസികൾക്ക് പ്രയാസമുണ്ടാക്കിയിരുന്നു. കുടിവെള്ളം മലിനമാകാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.