കെല്ലൂരിൽ കണ്ടെത്തിയ അരിച്ചാക്കുകൾ

അനധികൃതമായി സൂക്ഷിച്ച 8000 കിലോ റേഷനരി പിടികൂടി

മാനന്തവാടി: കെല്ലൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ​ 8000 കിലോ റേഷനരി പിടികൂടി. പൊതുപ്രവര്‍ത്തകരും ചുമട്ടുതൊഴിലാളികളും ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ അരി പിടികൂടിയത്.റേഷനരി സ്വകാര്യകമ്പനിപ്പേരുകളിൽ ചാക്കുകളിൽ മാറ്റിനിറച്ച നിലയിലും കണ്ടെത്തി.

മാനന്തവാടി കെല്ലൂര്‍ മൊക്കം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന്​ റേഷന്‍ കടയിലേക്ക് കൊണ്ടുപോയ അരി കയറ്റിയ വാഹനത്തെ പിന്തുടര്‍ന്ന പ്രാദേശിക ചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരുമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ അരി ഇറക്കിയത്​ ക​െണ്ടത്തിയത്​.

സ്വകാര്യ അരിക്കമ്പനിയുടെ നൂറിലേറെ ചാക്കുകളില്‍ റേഷനരി നിറച്ച് സൂക്ഷിച്ച നിലയിലാണ്​. റേഷനരി മറിച്ചു വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന്​ കരുതുന്നു. പൊതു പ്രവര്‍ത്തകൻ മുസ്തഫ മൊക്കത്തി​െൻറ നേതൃത്വത്തിൽ നാട്ടുകാര്‍ അരി പിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ്​ ഉദ്യോഗസ്​ഥർ എത്തിയത്​.

കാര്യമായ നടപടികളെടുക്കാത്തതിനെ തുടര്‍ന്ന്​ സിവില്‍ സപ്ലൈസ് ഗോഡൗണിൽ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് പനമരത്തുനിന്ന്​ പൊലീസെത്തി പ്രതിഷേധക്കാരുമായും സിവില്‍ സപ്ലൈസ് മേധാവികളുമായി ചർച്ച നടത്തിയാണ്​ പ്രതിഷേധം അവസാനിപ്പിച്ചത്. ഗോഡൗണ്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്നും സംശയത്തി​െൻറ നിഴലിലുള്ള എ.ആര്‍.ഡി 35, 40 നമ്പര്‍ ​േഷാപ്പുകളിലെ സ്​റ്റോക്ക് പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ പി. ഉസ്മാന്‍ ഉറപ്പുനല്‍കി. താലൂക്ക് സപ്ലൈ ഓഫിസര്‍ റഷീദ് മുത്തുക്കുടി, ആർ.ഐ മാരായ ജോഷി മാത്യു, എസ്.ജെ. വിനോദ്, പി. സീമ എന്നിവരാണ് സ്ഥലത്തെത്തിയത്.

അരി കണ്ടെത്തിയ സ്ഥലം ഭക്ഷ്യ ഭദ്രത കമീഷൻ അംഗം എം. വിജയലക്ഷ്മി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.സമീപത്തെ കടകളിലും സിവിൽ സപ്ലൈസ് ഗോഡൗണിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇതിനുമുമ്പും മാനന്തവാടി താലൂക്കിൽ റേഷൻ തിരിമറി ക​െണ്ടത്തിയിരുന്നു.

Tags:    
News Summary - 8000 kg rations seized illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.