മാനന്തവാടി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴയടക്കാൻ എത്തിയ കോടതി പരിസരത്തും നിയമലംഘനം. വെള്ളിയാഴ്ച മാനന്തവാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വിവിധ സ്റ്റേഷൻ പരിധികളിൽ വിവിധ കാലയളവുകളിൽ സാമൂഹിക അകലം പാലിക്കാതിരിക്കുക, ലോക്ഡൗൺ ലംഘിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവക്ക് പൊലീസ് കേസെടുത്തിരുന്നു. ഇത്തരത്തിൽ കേസിൽ ഉൾപ്പെട്ടവരെ അദാലത് എന്നു പറഞ്ഞ് പൊലീസ് കോടതിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ഇങ്ങനെ എത്തിയവരാണ് കോടതിക്കു മുന്നിൽ യാതൊരു സാമൂഹിക അകലവും പാലിക്കാതെ തടിച്ചുകൂടിയത്. പൊലീസുകാരുടെ കൺമുന്നിലാണ് ഈ ലംഘനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.