മാനന്തവാടി: ജില്ല ആശുപത്രിയിൽ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് രാത്രി ഭക്ഷണം മുടങ്ങി. ശനിയാഴ്ച രാത്രിയാണ് ഭക്ഷണം ലഭിക്കാതായത്.
നിലവിൽ വാർഡിൽ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അസുഖംമാറി രോഗിയെ ഡിസ്ചാർജ്ജ് ചെയ്യുന്ന സമയത്തു തന്നെയാണ് കൂട്ടിരിപ്പുകാരെ പുറത്തേക്കു വിടുക. അതുവരെ അവർ വെയിറ്റിങ് വാർഡിൽ കഴിയണം. ഇവർക്കുള്ള ഭക്ഷണ സാധനങ്ങൾ ശനിയാഴ്ച ഉച്ചവരെ നൽകിയതാണ്. കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകാൻ കഴിയില്ല എന്ന സൂപ്രണ്ടിെൻറ പെട്ടെന്നുള്ള തീരുമാനം ഇവരെ പട്ടിണിയിലേക്ക് തള്ളിവിട്ടു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകി. ഇരുപതോളം പേരായിരുന്നു ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയത്. വിഷയത്തെ കുറിച്ച് സംസാരിക്കാൻ സൂപ്രണ്ടിനെ പല തവണ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതായതോടെ വൈസ് ചെയർമാൻ ആർ.എം.ഒ.ആയി ബന്ധപ്പെടുകയും വിഷയം ഉടൻ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ഈ പ്രശ്നത്തിൽ തീരുമാനമുണ്ടാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.