മാനന്തവാടി: നീണ്ട ഇടവേളക്കു ശേഷം വയനാട്ടിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക.
ബാവലി, കുട്ട, ഇരിട്ടി, മാക്കൂട്ടം, എന്നിവിടങ്ങളിലാണ് പരിശോധന. പനി പരിശോധനയാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. ഉയർന്ന താപനില രേഖപ്പെടുത്തുന്നവരെ മടക്കി അയക്കുകയും അല്ലാത്തവരെ പരിശോധനകൾക്ക് ശേഷം കടത്തിവിടുകയും ചെയ്യുന്നുണ്ട്.
വാഹനങ്ങൾ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മുതലാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് ആകെയുള്ള ഇരുനൂറ്റി തൊണ്ണൂറ്റി രണ്ട് കോവിഡ് രോഗികളിൽ എഴുപതിലധികം പേർ വയനാട്ടിൽ നിന്നുള്ളവരാണ്. അതുകൊണ്ടാണ് കർണാടക പരിശോധന നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.