അൺലിമിറ്റഡ് സ്​റ്റോപ് ഓർഡിനറി സർവിസി​െൻറ ഫ്ലാഗ് ഓഫ് ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നു

കൈ കാണിച്ചോ എവിടെയും നിർത്തും

മാനന്തവാടി: യാത്രക്കാരെ ആകർഷിക്കുന്നതിനായി നൂതന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ് സ്​റ്റോപ് ഓർഡിനറി സർവിസുകൾ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. യാത്രക്കാർ എവിടെ കൈകാണിക്കുന്നുവോ അവിടെ നിർത്തി യാത്രക്കാരെ കയറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

അൺലിമിറ്റഡ് സ്​റ്റോപ് ഓർഡിനറി സർവിസുകളിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷ‍യിലാണ് അധികൃതർ. ആദ്യ സർവിസ് ചൊവ്വാഴ്ച രാവിലെ 8.15ന് മാനന്തവാടിയിൽനിന്ന്​ പുറപ്പെട്ട് 10.30ന് ബത്തേരിയിൽ എത്തിച്ചേർന്നു.

പനമരം- വരദൂർ- മീനങ്ങാടി വഴിയാണ് സർവിസ്. അംഗീകൃത സ്​റ്റോപ്പുകളിൽ മാത്രമേ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യൂ എന്ന നിലപാട് മാറുമ്പോൾ കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് അടുപ്പിക്കാനാകും.

ഇതിലൂടെ വരുമാനവും വർധിപ്പിക്കാനാകും. ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം ഇത്തരത്തിൽ സർവിസ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.

ആദ്യ സർവിസി​െൻറ ഫ്ലാഗ് ഓഫ് ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.