കൈ കാണിച്ചോ എവിടെയും നിർത്തും
text_fieldsമാനന്തവാടി: യാത്രക്കാരെ ആകർഷിക്കുന്നതിനായി നൂതന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവിസുകൾ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. യാത്രക്കാർ എവിടെ കൈകാണിക്കുന്നുവോ അവിടെ നിർത്തി യാത്രക്കാരെ കയറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അൺലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവിസുകളിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആദ്യ സർവിസ് ചൊവ്വാഴ്ച രാവിലെ 8.15ന് മാനന്തവാടിയിൽനിന്ന് പുറപ്പെട്ട് 10.30ന് ബത്തേരിയിൽ എത്തിച്ചേർന്നു.
പനമരം- വരദൂർ- മീനങ്ങാടി വഴിയാണ് സർവിസ്. അംഗീകൃത സ്റ്റോപ്പുകളിൽ മാത്രമേ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യൂ എന്ന നിലപാട് മാറുമ്പോൾ കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് അടുപ്പിക്കാനാകും.
ഇതിലൂടെ വരുമാനവും വർധിപ്പിക്കാനാകും. ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം ഇത്തരത്തിൽ സർവിസ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
ആദ്യ സർവിസിെൻറ ഫ്ലാഗ് ഓഫ് ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.