മാനന്തവാടി: 1973ൽ സ്ഥാപിതമായ മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സുവർണ ജൂബിലി നിറവിൽ. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. മാർച്ച് 12ന് രാവിലെ 9.30ന് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കും.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലി ലോഗോ രൂപകൽപന ചെയ്ത അനീസ് മാനന്തവാടിയെ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ആദരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കാണ് ഭാരതീയ ചികിത്സ വകുപ്പിന്റെയും ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുക. ഫോൺ: 9495526338.
12ന് രാവിലെ മഞ്ഞനിക്കര ബാവയുടെ പ്രതിമാസ ഓർമപ്പെരുന്നാളും നടക്കും. 16 മുതൽ18വരെ സുവിശേഷ യോഗവും ഗാനശുശ്രൂഷയും. എം.ജെ.എസ്.എസ്.എ മേഖല കമ്മിറ്റി നേതൃത്വത്തിൽ 20ന് ഉണർവ് വിദ്യാർഥി ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ഒമ്പതിന് ജ്യോതിർഗമയ പദ്ധതിയുടെ ഭാഗമായി നടക്കുന്ന രക്തദാന ക്യാമ്പ് ദേശീയ ക്രിക്കറ്റ് താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്യും.
ജൂബിലിയുടെ ഭാഗമായി അർബുദ രോഗികൾക്കായി കരുതൽ പദ്ധതി, കർഷകർക്കായി പരിശീലന പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും നടത്തുമെന്ന് ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരി ഫാ. എൽദോ മനയത്ത്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ജോ. സെക്രട്ടറി റോയ് പടിക്കാട്ട്, സൺഡേ സ്കൂൾ എച്ച്.എം റെനിൽ മറ്റത്തിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.