മാനന്തവാടി: വയനാട്ടിലെ പ്രാക്തന ആദിവാസി ഗോത്രമായ കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി ബി. ടെക് ബിരുദം നേടി. ആദിവാസി വിദ്യാഭ്യാസ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തി കാട്ടിക്കുളം ചേലൂർ കാണാമ്പ്രം രാജു-സുനിത ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവളായ ശ്രുതി രാജാണ് അഭിമാന വിജയം കരസ്ഥമാക്കിയത്.
വയനാട് എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഉയർന്ന മാർക്കോടെയാണ് വിജയം. എസ്.എസ്.എൽ.സി വരെ കാട്ടിക്കുളം ഗവ. ഹൈസ്കൂളിലും പ്ലസ് ടു മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് ശ്രുതി രാജ് പഠിച്ചത്.
സാമ്പത്തിക പരാധീനതകളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് ഈ മിടുക്കി ഉന്നതവിജയം കരസ്ഥമാക്കിയത്. ഏക സഹോദരൻ ജിഷ്ണു രാജ് ബിരുദ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.