മാനന്തവാടി: 10 വര്‍ഷം കൊണ്ട് ജില്ലയില്‍ 1.01 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്. കേളുവിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2016 മുതല്‍ 2022 വരെ 69063 വൈദ്യുതി കണക്ഷനുകള്‍ നല്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം 18063 കണക്ഷനുകളാണ് നല്‍കിയത്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന് നല്‍കിയത്. ഇവിടെ 13107 ഉം സുൽത്താൻ ബത്തേരി 3282, വൈത്തിരി 1674 ഉം നല്കി. 2011-16 വര്‍ഷം ജില്ലയില്‍ ആകെ 31996 വൈദ്യുതി കണക്ഷനുകളാണ് നല്‍കിയത്. വൈത്തിരി 1847, ബത്തേരി 1745, മാനന്തവാടി 1264 ഉള്‍പ്പെടെയുള്ള മൂന്ന് താലൂക്കുകളിലായി 4856 വൈദ്യുതി കണക്ഷനുകളുമാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.