മാനന്തവാടി: നഗരസഭ പരിധിയിലെ ചിറക്കരയില്‍ വീണ്ടും കടുവയിറങ്ങി. ശനിയാഴ്ച രാവിലെ ഏഴോടെയാണ് കഴിഞ്ഞ ദിവസം പശുക്കിടാവിനെ ആക്രമിച്ച് കൊന്ന അതേ സ്ഥലത്ത് നിന്ന് 30 മീറ്ററോളം മാറി പ്രദേശവാസികള്‍ കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസം ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ ഏട്ടു മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നിരുന്നു. ഇതേ പശുവിന്റെ ജഡം ദൂരേക്ക് വലിച്ച് മാറ്റിയിട്ടുണ്ട്. ജഡത്തില്‍ നിന്ന് അല്പം കടുവ ഭക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പശുക്കിടാവിന്റെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. കടുവയെ കണ്ട പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച മൂന്ന് കാമറകള്‍ പരിശോധിച്ചതില്‍ ഏകദേശം പത്ത് വയസ്സ് പ്രായമുള്ള കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ് ആർ.ആര്.ടി സംഘവും തലപ്പുഴ ഫോറസ്റ്റ് ഡിവിഷനിലെ വനപാലകരും ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ഭീതിവിതക്കുന്ന കടുവയെ കൂടു വെച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.