മാനന്തവാടി: ഒരു വീട്ടിലെ രണ്ടുപേർക്ക് അർബുദം ബാധിച്ചതിന്റെ ഞെട്ടലിലാണ് പിലാക്കാവിലെ കുടുംബം. വട്ടർകുന്നിലെ അടുക്കത്ത് രാമചന്ദ്രൻ വൈദ്യരുടെ ഭാര്യ നളിനിയും കൊച്ചുമകൻ പ്രദീഷുമാണ് അർബുദത്തോടു പട പൊരുതുന്നത്. പത്താം ക്ലാസ് വിദ്യാർഥിയാണ് പ്രദീഷ്.
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള ഇരുവരുടെയും ചികിത്സക്കായി ഇതിനകം ഭീമമായ തുക ചെലവായി. തുടർ ചികിത്സക്ക് പണമില്ലാത്തതിനാൽ വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ചികിത്സ സഹായക്കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങി.
മാനന്തവാടി നഗരസഭ കുറ്റിമൂല വാർഡ് കൗൺസിലർ വി.യു. ജോയി ചെയർമാനും പി.എം. ജോസഫ് കൺവീനറുമായി ചികിത്സ സഹായക്കമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ മാനന്തവാടി ശാഖയിൽ 40476101079089 (ഐ.എഫ്.എസ്.സി- KLGB0040476, എം.ഐ.സി.ആർ- 670480202) നമ്പർ അക്കൗണ്ട് തുറന്നിട്ടുണ്ട്. സഹായങ്ങൾ 9745151562 എന്ന ഗൂഗിൾ പേ നമ്പറിലൂടെയും വി.യു. ജോയി, നളിനി, പ്രദീഷ് ചികിത്സ സഹായക്കമ്മിറ്റി, വിളയാനിക്കൽ, കണിയാരം, മാനന്തവാടി, 670 645 എന്ന വിലാസത്തിലും അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.