മാനന്തവാടി: കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി മൊയ്തു (45) ആണ് പിടിയിലായത്. വയനാട് വന്യജീവിസങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ അമ്പത്തിയെട്ടിലാണ് സംഭവം.
എട്ടു വയസ്സ് വരുന്ന എട്ട് ക്വിൻറലോളം തൂക്കമുള്ള കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കുന്നതിനിടയിലാണ് തിങ്കളാഴ്ച പുലർച്ച ഏഴുപേരടുങ്ങുന്ന സംഘം വനംവകുപ്പിെൻറ വലയിലാകുന്നത്. മറ്റു പ്രതികൾ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുനിന്നും നാലു കത്തിയും ചാക്കുകളും കണ്ടെത്തി. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ബാവലി പ്രധാന റോഡിൽനിന്ന് 50 മീറ്റർ മാറിയാണ് സംഭവം. അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാർ, ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ്, ബാവലി െസക്ഷൻ ഫോറസ്റ്റർ കെ.എ. രാമകൃഷ്ണൻ, വാച്ചർമാരായ കെ.എ. കുഞ്ഞിരാമൻ, ശിവരാമൻ, ഡ്രൈവർ പി.കെ.ബിനീഷ്, നജുമുദ്ദീൻ, ബീറ്റ് ഓഫിസർ ഗിരിജ, പി. നന്ദകുമാർ, പി.കെ. വിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിെൻറ നേതൃത്വത്തിൽ കാട്ടുപോത്തിെൻറ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.